സിറിയയില്‍ 5 ക്രൈസ്തവര്‍ വെടിയേറ്റു മരിച്ചു
ഖാമിഷിള്‍ : സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഒരു റസ്റ്റോറന്റിനു സമീപം നടത്തിയ വെടിവെയ്പ്പില്‍ 5 ക്രൈസ്തവര്‍ മരിച്ചു.
വടക്കന്‍ സിറിയയിലെ ഖാമിഷിള്‍ നഗരത്തിലെ അല്‍ -വുസ്തയിലെ മിയാമി റസ്റ്റോറന്റിനു സമീപം അള്ളാഹു അക്ബര്‍ എന്നു ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് കൈത്തോക്കുമായി വെടിവെയ്ക്കുകയായിരുന്നു.
ഖാമിഷിളില്‍ ഏകദേശം 40,000 ത്തോളം ക്രൈസ്തവരുണ്ടായിരുന്നു. ഐ.എസ്. എത്തിയശേഷം പകുതിയോളം പേര്‍ നാടുവിടുകയുണ്ടായി. ഇവിടെ റസ്റ്റോറന്റുകള്‍ കേന്ദ്രീകരിച്ച് മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
ക്രൈസ്തവര്‍ കൂടുതലായി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഐ.എസ്. പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയുണ്ടായി.

