സിറിയയിലെ ക്രൈസ്തവ നഗരം ഐ.എസില്‍നിന്നും സൈന്യം തിരികെ പിടിച്ചു
അല്‍ഖാരിയടണ്‍ : സിറിയയില്‍ ഐ.എസ്. തീവ്രവാദികള്‍ നേരത്തെ പിടിച്ചടക്കിയ ക്രൈസ്തവ നഗരമായ അല്‍ ഖാരിയടണ് റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സൈന്യം തിരികെ പിടിച്ചു.
നേരത്തെ ഐ.എസ്. പിടിച്ചെടുത്ത പുരാതന നഗരമായ പാമിറയില്നിന്നും 100 കി.മി. ദൂരമുള്ള അല്‍ഖാരിയടണ്‍ നഗരം കഴിഞ്ഞ ഞായറാഴ്ചയാണ് റഷ്യയുടെ എയര്‍ സ്ട്രൈക്സ് ആക്രമണത്തില്‍ സൈന്യം തിരികെ പിടിച്ചത്. ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ഖാരിയടണ്‍ നഗരം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഐ.എസ്. പിടിച്ചെടുത്തത്.
അന്ന് ഇവിടത്തെ 200-ഓളം ക്രൈസ്തവരെ പിടകൂടി ഇസ്ലാം മതത്തിലേക്ക് ചേരുക, അല്ലെങ്കില്‍ കനത്ത നികുതി നല്കി ഇവിടെ കഴിയുക എന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ നാടുവിടുകയുണ്ടായി.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സാദ് ഐ.എസിന്റെ കസ്റ്റഡിയില്‍നിന്നും നഗരം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. റഷ്യയുടെയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ശക്തമായ ആക്രമണത്തെത്തുടര്‍ന്ന് ഐ.എസിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാണെന്നും ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം നേരെ പകുതിയായി കുറഞ്ഞുവെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

