തെലുങ്കാനയില്‍ വിശ്വാസികളെ മര്‍ദ്ദിച്ചു, ആരാധനാ ഹാളിനു തീവെച്ചു
നിസ്സാമാബാദ്: തെലുങ്കാനയില്‍ സ്വതന്ത്ര പെന്തക്കോസ്തു സഭയുടെ ആരാധനാ ഹാളില്‍ ഹിന്ദു മതമൗലിക വാദികള്‍ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആരാധനാ ഹാള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
മാര്‍ച്ച് 18-ന് വെള്ളിയാഴ്ച രാത്രിയില്‍ നിസ്സാമാബാദിലെ ഗോപാനപ്പള്ളിയില്‍ പാസ്റ്റര്‍ നിതിന്‍ കുമാര്‍ ശുശ്രൂഷിക്കുന്ന സ്വതന്ത്ര പെന്തക്കോസ്ത് സഭയുടെ പ്രാര്‍ത്ഥനായോഗം നടക്കുകയായിരുന്നു. ഈ സമയം 40-ഓളം പേരടങ്ങുന്ന തദ്ദേശവാസികളായ ഹിന്ദു സംഘടനാ പ്രാവര്‍ത്തകരെത്തി പാസ്റ്ററേയും വിശ്വാസികളേയും മര്‍ദ്ദിച്ചു.
6 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 വയസുകാരി നിര്‍മ്മലയും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ പാസ്റ്ററുടെ കൈവശമുണ്ടായിരുന്ന ബൈബിള്‍ പിടിച്ചുവാങ്ങി വലിച്ചുകീറി. തുടര്‍ന്ന് ആരാധനാഹാള്‍ തീവെച്ചു നശിപ്പിച്ചു. താല്‍ക്കാലിക ഷെഡ്ഡായിരുന്നു ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നത്. ഇത് പൂര്‍ണ്ണമായും അഗിനിക്കിരയായി.
പരിക്കേറ്റ 6 പേരേയും മറ്റു വിശ്വാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതപരിവര്‍ത്തനം നടക്കുന്നെന്നും ആരാധനാഹാള്‍ പണിയാനുള്ള അംഗീകാരം ഇല്ലെന്നും ആരോപിച്ചായിരുന്നു ആക്രമണമെന്ന് പാസ്റ്റര്‍ നിതിന്‍ കുമാര്‍ പറഞ്ഞു.

