ബാരി ദ്വീപിലെ 40 മുസ്ലീം അഭയാര്‍ത്ഥികള്‍ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ടു
സൗത്ത് വെയ്ല്‍സ്: ഇറാന് , അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായി ബാരി ദ്വീപിലെത്തിയ മുസ്ലീങ്ങള്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് സ്നാനമേറ്റു. കഴിഞ്ഞ ദിവസം കാര്‍ഡിഫ് സിറ്റിയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ സ്നാന ശുശ്രൂഷയില്‍ യുവാക്കളും, യുവതികളുമായ 40 പേരാണ് കടലില്‍ സ്നാനമേറ്റത്.
അഫ്ഗാനിസ്ഥാന് , ഇറാന് എന്നീ രാജ്യങ്ങലില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും യുദ്ധങ്ങളും നിമിത്തം സകലവും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി വന്ന മുസ്ലീങ്ങള്‍ക്കിടയില്‍ ട്രെഡി ഗാര്വില്ല ബപ്റ്റിസ്റ്റ് സഭയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും ആത്മാക്കളെ ക്രിസ്തുവിങ്കലേക്ക് നേടാനായതെന്ന് ചര്‍ച്ച് പാസ്റ്റര്‍ റവ. ഫിലിപ്പ് റീസ് പറഞ്ഞു.
മുസ്ലീം അഭയാര്‍ത്ഥികളായ ആയിരക്കണക്കിനു ആളുകള്‍ക്കിടയില്‍ സുവിശേഷം പങ്കുവെയ്ക്കുന്നു. എല്ലാ ആഴ്ചകളിലും ബുധന്‍ , വെള്ളി ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ യോഗവും, ബൈബിള്‍ ക്ലാസ്സുകളും നടത്തി വരുന്നു. ഇത്തരം ക്ലാസ്സുകളില്‍ 70-ഓളം പേര് കടന്നു വരാറുണ്ട്.
രക്ഷിക്കപ്പെട്ടവര്‍ക്ക് പ്രത്യേക ബൈബിള്‍ ക്ലാസ്സ് നടത്തിയശേഷം ഒരു മാസത്തിനകം സ്നാനപ്പെടുത്തുകയാണ് രീതി.
ഫെബ്രുവരി 18-ന് വെള്ളിയാഴ്ച രാവിലെ സൗത്ത് വെയ്ല്‍സ് റിസോര്‍ട്ട് കടല്‍ത്തീരത്താണ് സ്നാന ശുശ്രൂഷ നടന്നത്. വിശ്വാസികള്‍ സ്നാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി.

