യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു

Breaking News Global USA

യു.എസില്‍ എത്തുന്ന ആയിരക്കണക്കിനു ചൈനീസ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു
വാഷിംങ്ടണ്‍ ‍: ചൈനയില്‍നിന്നും അമേരിക്കയിലേക്കു ഉന്നത പഠനത്തിനായെത്തുന്നവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ഇതുവരെയായി യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനും ദൈവവുമായി അംഗീകരിച്ചുകഴിഞ്ഞു.

 

2015-ല്‍ മാത്രം 3,04,000 വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി എത്തിയത്. ഇവരില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി ക്രിസ്തുവിങ്കലേക്കു കടന്നു വരികയുണ്ടായി. നിരീശ്വരവാദികളുടെ വീട്ടില്‍നിന്നുമുള്ളവര്‍ ‍, അക്രൈസ്തവ സമുദായങ്ങളില്‍നിന്നു വന്നവര്‍ ‍, ഇവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു, അവര്‍ യേശുവില്‍ വിശ്വസിക്കുന്നു.

 

മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങള്‍ കണ്ടു വളര്‍ന്നുവന്ന കുട്ടികള്‍ അന്യ രാജ്യത്തേക്കു കടന്നുവന്നപ്പോള്‍ അവര്‍ക്കു ലഭിച്ച സ്വാതന്ത്ര്യവും, ക്ലാസ്സുമുറികളിലെ മറ്റു സഹപാഠികളായ വിദ്യാര്‍ത്ഥികളുടെ ജീവിത രീതികളും, ഇടപെടലുകളും അവരെ ദൈവത്തോട് അടുപ്പിക്കുന്നു. ചൈനീസ് കുട്ടികള്‍ വളരെ ആവേശത്തോടെ ആത്മീക കൂട്ടായ്മകളില്‍ പങ്കെടുത്തു ഉപദേശ സത്യങ്ങളും, കല്‍പ്പനകളും കൈക്കൊള്ളുന്ന കാഴ്ച അമേരിക്കയില്‍ വര്‍ദ്ധിച്ചു വരികയാണ്.

 

തങ്ങളുടെ സ്വന്ത നാട്ടില്‍ ദൈവനിഷേധം അനുഭവിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ ഏകാന്തതയില്‍ യേശു കര്‍ത്താവ് മാത്രമാണ് കൂട്ടെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഫോറിന്‍ പോളിസി എന്ന മാഗസിനാണ് ഈ വിവരം റിപ്പോര്‍ട്ടു ചെയ്യുന്നത്.

 

അമേരിക്കയിലുള്ള പ്രമുഖ യൂണിവേഴ്സിറ്റികളിലും, പ്രമുഖ ഗ്രാജ്വേറ്റ് സ്കൂളുകളിലും അഡ്മിഷന്‍ നേടുന്ന ചൈനീസ് കുട്ടികളുടെ എണ്ണം മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ചു വരികയാണെന്ന് മാഗസിന്‍ വ്യക്തമാക്കുന്നു. നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കള്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.