ഇറാക്കില്‍ 4 ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കാണാതായി

ഇറാക്കില്‍ 4 ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കാണാതായി

Breaking News Middle East

ഇറാക്കില്‍ 4 ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കാണാതായി
ബാഗ്ദാദ്: 4 ക്രിസ്ത്യന്‍ മനുഷ്യാവകാശ സന്നദ്ധ പ്രവര്‍ത്തകരെ ഇറാക്കില്‍ കാണാതായി. ജനുവരി 20-ന് ഇറാക്കി തലസ്ഥാനമായ ബാഗ്ദാദില്‍നിന്നാണ് ഇവരെ കാണാതായത്.

3 പേര്‍ ഫ്രഞ്ച് പൌരന്മാരും ഒരാള്‍ ഇറാക്കി പൌരനുമാണ് ഇറാക്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന ഇവരെക്കുറിച്ചു വിവരങ്ങളില്ല.

സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. വിദേശ സംഘടനകളുടെ സഹായഹസ്തങ്ങള്‍ക്കെതിരെ ഇറാക്കില്‍ ചില തീവ്രവാദി സംഘങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഇറാക്കില്‍ മോചന ദ്രവ്യത്തിനായി ഇത്തരം തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും നേരത്തെ നടന്നിട്ടുണ്ട്.