ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍

ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍

Breaking News Top News

ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭിക്കാന്‍ തടസ്സങ്ങള്‍

ബൈബിളിന്റെ ആക്സസിനെക്കുറിച്ചുള്ള ഒരു പുതിയ ആഗോള സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ കൈകളിലെത്താന്‍ തടസ്സങ്ങള്‍ നേരിടുന്നു.

ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ് പുറത്തിറക്കിയ രണ്ടാം വാര്‍ഷിക ബൈബിള്‍ ആക്സസ് ലിസ്റ്റ് 106 രാജ്യങ്ങളിലെ ബൈബിള്‍ പരിശോധിക്കുകയും പീഢനം, ദാരിദ്യ്രം, അടിസ്ഥാന സൌകര്യങ്ങള്‍, ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ എന്നിവയുടെ സ്വാധിനം ആളുകള്‍ക്ക് തിരുവെഴുത്ത് സ്വീകരിക്കുവാന്‍ കഴിയുന്ന കാര്യങ്ങളായി വിലയിരുത്തുന്നു.

ക്രിസ്ത്യാനികളുടെ കൈകളില്‍ ബൈബിള്‍ എത്തിക്കുന്നതിന്റെ ഓരോ വെല്ലുവിളിയേക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, തീവ്രവാദ ആക്രമണങ്ങള്‍, കുടുംബ, സാമൂഹിക സമ്മര്‍ദ്ദം എന്നിവയിലൂടെ 500 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഇത്തരം തിരിച്ചടികള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ 250 ദശലക്ഷത്തിലധികം പേര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ബൈബിള്‍ നിയന്ത്രണങ്ങളുട പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ, ഉത്തരകൊറിയ, എറിത്രിയ എന്നീ രാജ്യങ്ങള്‍ ആദ്യ ആഞ്ച് സ്ഥാനങ്ങളിലുണ്ട്.

2026-ലെ ബൈബിള്‍ ക്ഷാമ പട്ടികയിലെ ആദ്യ അഞ്ച് വിഭാഗങ്ങള്‍ കോംഗോ, എത്യോപ്യ,നൈജീരിയ, ഇന്ത്യ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.