സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല

സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല

Breaking News India

സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു.

ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.