ഹിമപാളികള്‍ ഉരുകുന്നു: നോര്‍വെയില്‍ 6000 വര്‍ഷം പഴക്കമുള്ള അമ്പുകള്‍ കണ്ടെത്തി
ആഗോള താപനത്തിന്റെ കെടുതികള്‍ മൂലം പ്രകൃതിക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനു വര്‍ഷം മുമ്പുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ അപൂര്‍വ്വ പുരാവസ്തുക്കള്‍ വെളിപ്പെട്ടു വരുന്നത് ശാസ്ത്ര ലോകത്തിന് ആവേശം പകരുന്നു.
നോര്‍വെയിലെ പ്രശസ്തമായ യൂട്ടന്‍ ഹൈമന് പര്‍വ്വത നിരകളില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ ശാസ്ത്രലോകത്തെത്തന്നെ അത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
5000 മുതല്‍ 6000 വര്‍ഷം വരെ പഴക്കമുള്ള അമ്പുകള്‍ കണ്ടെത്തി. പല ദിവസത്തെ തിരച്ചിലില്‍ 48 അമ്പുകളാണ് കണ്ടെടുത്തത്.
ഇന്‍ലാന്‍ഡ് കൌണ്ടി കൌണ്‍സിലും ഓസ്ളോ സര്‍വ്വകലാശാലയിലെ മ്യൂസിയം ഓഫ് കള്‍ച്ചറല്‍ ഹിസ്റ്ററിയും ചേര്‍ന്ന് നടത്തുന്ന ‘സീക്രട്ടസ് ഓഫ് ദി ഐസ്’ പദ്ധതിയുടെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്.
ലാന്‍ഫോണ്‍, സ്റ്റോര്ഫോണ്, ഹാന്‍ഡ് ഗ്ളെഫോണ് തുടങ്ങിയ മഞ്ഞുപാളികള്‍ക്ക് സമീപം നടത്തിയ മൂന്നാഴ്ച നീണ്ട തിരച്ചിലില്‍ 48 പുരാതന അമ്പുകളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.
ഇതില്‍ ഏറ്റവും പഴക്കമേറിയത് കല്ലില്‍ തീര്‍ത്ത അമ്പാണ്.
കൂടാതെ 3,600 വര്‍ഷം പഴക്കമുള്ളതും ചിപ്പിയുടെ തോടുകൊണ്ട് അഗ്രം നിര്‍മ്മിച്ചതുമായ മറ്റൊരു അമ്പും, അസ്ഥികളും ഇരുമ്പും കൊണ്ടു നിര്‍മ്മിച്ച മറ്റു ചില അമ്പുകളും കണ്ടെത്തിയിട്ടുണ്ട്.

