സൂപ്പര്‍ എല്‍ നിനോ: ലോകമെമ്പാടും നാല് ലക്ഷത്തിലധികവും, ഇന്ത്യയില്‍ 15800 മരണങ്ങളും പ്രവചിച്ച് പഠനം
ന്യൂഡെല്‍ഹി: വരാനിരിക്കുന്ന സൂപ്പര്‍ എല്‍ നിനോ പ്രതിഭാസം ലോകമെമ്പാടും വലിയ തോതില്‍ ആളപായത്തിനു സാദ്ധ്യതയുണ്ടെന്ന് പുതിയ പഠനം.
ചിക്കാഗോ സര്‍വ്വകലാശാലയിലെ ക്ളൈമറ്റ് ഇംപാക്ട് ലാബ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം അടുത്ത ആറ് മാസത്തിനുള്ളില്‍ സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗോള തലത്തില്‍ 4,51,000 ത്തോളം അധിക മരണങ്ങള് ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
ഈ എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായി വരും മാസങ്ങളില്‍ ആഗോള ഭൂപ്രദേശങ്ങളിലെ താപനില സാധാരണയേക്കാള്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് പഠനം വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനം ഇനിയുള്ള 20 വര്‍ഷത്തിനുള്ളില്‍ എത്തിക്കാന്‍ സാധ്യതയുള്ള അങ്ങേയറ്റത്തെ ഉയര്‍ന്ന തരംഗ അവസ്ഥകളാകും വരും മാസങ്ങളില്‍ അനുഭവിക്കുക.
ഇത് സാധാരണ വര്‍ഷങ്ങളെ അപേക്ഷിച്ച് 44 മശതമാനത്തിലധികം അതികഠിനമായ ചൂടുള്ള ദിവസങ്ങള്‍ക്ക് കാരണമാകും.
ഇന്ത്യയില്‍ മാത്രം 15,800 ഓളം ചൂടുകാല മരണങ്ങള് ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.
ഇതില്‍ പകുതിയോളം മരണം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ സംഭവിക്കും.

