കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് സാറാമുള്ളലിയുടെ രാജി ആവശ്യപ്പെട്ടുള്ള നിവേദനത്തിനു ആയിരക്കണക്കിനു പേരുടെ പിന്തുണ
ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ച 9/11 ഭീകരാക്രമണ വര്‍ഷത്തില്‍ സൂത്രധാരന്‍ ഒസാമ ബിന്‍ലാദനെ പ്രശംസിച്ച പാക്കിസ്ഥാന്‍ മുസ്ളീം പുരോഹിതന് അവാര്‍ഡ് നല്‍കിയ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് സാറാമുള്ളലി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു നിവേദനത്തിനു ആയിരക്കണക്കിനു പിന്തുണ ലഭിച്ചു.
ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്ത നിവേദനത്തില്‍ ഇതുവരെ നാലായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ദി എന്‍ക്വയറി എന്ന സംഘടനയുടെ സ്ഥാപകയും ചെയര്‍മാനുമായ എവള ആഷ് ആണ് നിവേദനത്തിന്റെ സൃഷ്ടാവ്.
8 മാസം മുമ്പ് മുള്ളലി ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റതു മുതല്‍ വിവിധ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ആഷ് നിവേദനം തയ്യാറാക്കിയത്.
എന്നാല്‍ സെപ്റ്റംബര്‍ ഭീകരാക്രമണത്തിന്റെ 25-മത്തെ വാര്‍ഷിക ദിനത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് നല്‍കി വന്നിരുന്ന ഹ്യുബര്‍ട്ട് വാള്‍ട്ടര്‍ അവാര്‍ഡ് ഇത്തവണ മുഹമ്മദ് താഹിര്‍ സെമദ് അഷ്റഫിനു നല്‍കുകയായിരുന്നു.
അഷ്റഫി നേരത്തെ ബിന്‍ ലാദനെ പ്രശംസിച്ചും അമേരിക്ക, യു.കെ. എന്നീ രാജ്യങ്ങള്‍ക്കെതിരായും പ്രസംഗിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് മുള്ളലി അഷ്റഫിനുള്ള അവാര്‍ഡ് പിന്‍വലിച്ചിരുന്നു.
ഇതിനുശേഷം ആഷിന്റെ നിവേദനത്തില്‍ മൂവായിരത്തിലധികം പേര്‍ കൂടി മുള്ളലിയുടെ രാജിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

