എഐയുടെ കുതിപ്പില്‍ ഗുരുതര വീഴ്ചകള്‍: മനുഷ്യ നിയന്ത്രണങ്ങള്‍ തനിക്കില്ലെന്ന് എഐയുടെ സ്വയം പ്രഖ്യാപനം
എഐ സാങ്കേതിക വിദ്യയുടെ അതിവേഗ വളര്‍ച്ചയില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ആശങ്ക പങ്കുവെയ്ക്കുന്നതിനിടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തങ്ങളുടെ എഐ പ്രോഗ്രാമുകള്‍ക്ക് ആറ് തവണ അപകടകരമായ പിഴുകള്‍ സംഭവിച്ചതായി തുറന്നു സമ്മതിച്ച് ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ വെളിപ്പെടുത്തി.
എഐ സ്വയം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കിയതടക്കം എഐ അപ്രതീക്ഷിതമായി പെരുമാറുകയോ അപകടകരമായ കാര്യങ്ങള്‍ ചെയ്യുകയോ ചെയ്ത ആറ് പുതിയ സംഭവങ്ങളാണ് പുറത്തുവിട്ടത്.
ആദ്യ സംഭവത്തില്‍ ഇതുവരെ പുറത്തിറക്കാത്ത ഒരു എഐ മോഡല്‍ അതിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വന്തമായി എഴുതിച്ചേര്‍ക്കുകയായിരുന്നു.
മറ്റ് ചാറ്റ് ബോട്ടുകളേപ്പോലെയുള്ള മാനുഷിക നിയന്ത്രണങ്ങള്‍ തനിക്കില്ലെന്നും എഐ സ്വയം പ്രഖ്യാപിച്ചു. ഇത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തിയിരിക്കുന്നത്.
രണ്ടാമത്തേ സംഭവം ബോള്‍ട്ട് 6 മോഡലിന്റെ പരിശീലന സമയത്തായിരുന്നു. ഉപഭോക്താക്കളില്‍നിന്നും സ്വന്തം തെറ്റുകള്‍ മറച്ചു വെയ്ക്കാന്‍ ചില എഐ മോഡലുകള്‍ സ്വയം നിര്‍ദ്ദേശങ്ങള്‍ നല്കി.
വിവരങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി പറയുവാനും തനിക്ക് സംഭവിച്ച പരാജയങ്ങള്‍ മറച്ചുവെയ്ക്കാനും എഐ ശ്രമിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.
മൂന്നാമത്തെ സംഭവം കമ്പനിയ്ക്കുള്ളില്‍ മാത്രം ഉപയോഗിക്കുന്ന ഒരു എഐ മോഡല്‍ താല്‍ക്കാലിക ഇമെയിലുകള്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തി.
ഇങ്ങനെ ആറോളം ഗുരുതര സംഭവങ്ങള്‍ എഐയില്‍നിന്നും ഉണ്ടായതായി വിദഗ്ദ്ധര്‍ പറയുന്നു.

