എഐയുടെ തെറ്റായ തിരുവെഴുത്തു വ്യാഖ്യാനത്തില്‍ ഭൂരിഭാഗം പാസ്റ്റര്‍മാരും ആശങ്കാകുലരാണെന്ന് സര്‍വ്വേ

എഐയുടെ തെറ്റായ തിരുവെഴുത്തു വ്യാഖ്യാനത്തില്‍ ഭൂരിഭാഗം പാസ്റ്റര്‍മാരും ആശങ്കാകുലരാണെന്ന് സര്‍വ്വേ

Breaking News Top News

എഐയുടെ തെറ്റായ തിരുവെഴുത്തു വ്യാഖ്യാനത്തില്‍ ഭൂരിഭാഗം പാസ്റ്റര്‍മാരും ആശങ്കാകുലരാണെന്ന് സര്‍വ്വേ

ഇന്ന് നല്ലൊരു ശതമാനം പാസ്റ്റര്‍മാരും വിശ്വാസികളും ദൈവവചനം പഠിക്കുവാനും മനസ്സിലാക്കുവാനുമായി കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്നുണ്ട്.

എഐയുടെ വ്യാഖ്യാനം പലപ്പോഴും കൃത്യമല്ല എന്നുള്ള വിമര്‍ശനങ്ങള്‍ വിവിധയിടങ്ങളില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ട്.

അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണ നടത്തിയ പുതിയ സര്‍വ്വേയില്‍ മിക്കവാറും എല്ലാ പാസ്റ്റര്‍മാരും ഭൂരിപക്ഷം ക്രിസ്ത്യാനികളും പൊതുവെ യു.എസിലെ മുതിര്‍ന്നവരും കൃത്രിമ ബുദ്ധി തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതില്‍ ആശങ്കാകുലരാണെന്ന് പറയുന്നു.

ഗ്ളൂ ഫോര്‍ ദി സ്റ്റേറ്റ് ഓഫ് ചര്‍ച്ച് സംരംഭവുമായി സഹകരിച്ച് നടത്തിയ ഗവേഷണം രണ്ട് വ്യത്യസ്ത സര്‍വ്വേകളില്‍ നിന്നുള്ള ഡാറ്റായെ അടിസ്ഥാനമാക്കിയുള്ളതാണ്.

2025 നവംബറില്‍ 1,514 യു.എസ്. മുതിര്‍ന്നവരില്‍ ഒരു സര്‍വ്വേ ഓണ്‍ലൈനായി നടത്തി. 442 യു.എസ്. പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരില്‍ രണ്ടാമത്തെ സര്‍വ്വേ 2025 ഡിസംബറില്‍ ഓണ്‍ലൈനായി നടത്തി.

പത്തില്‍ ഒമ്പത് പാസ്റ്റര്‍മാരില്‍ (94 ശതമാനം) പേര്‍ക്ക് എഐ തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

അതേ സമയം പ്രാക്ടീസ് ചെയ്യുന്ന ക്രിസ്ത്യാനികളില്‍ 83 ശതമാനം പേരും യു.എസിലെ മുതിര്‍ന്നവരില്‍ 74 ശതമാനം പേരും ആശങ്കാകുലരാണ്.

തിരുവെഴുത്തിന്റെ വ്യാഖ്യാനം യഥാര്‍ത്ഥത്തില്‍ വ്യത്യാസപ്പെട്ടിരിക്കുമ്പോള്‍ എഐ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ 60 ശതമാനം പാസ്റ്റര്‍മാര്‍ പറഞ്ഞത് എല്ലാ പ്രധാന വ്യാഖ്യാനങ്ങളും അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നതിന്റെ വിശദീകരണത്തോടൊപ്പം ഏതാണ് ശരിയെന്ന് സൂചിപ്പിക്കാതെ അവതരിപ്പിക്കണമെന്നാണ് പറയുന്നത്.

പ്രാക്ടീസ് ചെയ്യുന്ന ക്രിസ്ത്യാനികളില്‍ 26 ശതമാനം പേര്‍ മാത്രമേ ആ സമീപനത്തെ അനുകൂലിക്കുന്നുള്ളു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.