അമിത പ്രോട്ടീന്‍ ശരീരത്തിനു ഗുണത്തേക്കാളേറെ ദോഷം
ഇന്ന് പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ഭക്ഷണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലൊരു ശതമാനം ആളുകളും പതിവാക്കാറുണ്ട്.
ആരോഗ്യ സംരക്ഷണത്തിന് പ്രോട്ടീന്‍ മികച്ചതാണെങ്കിലും അമിതമായാല്‍ ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
2024-ല്‍ പ്രസിദ്ധീകരിച്ച നേച്ചര്‍ മെറ്റബോളിസം എന്ന പഠന റിപ്പോര്‍ട്ട് പ്രകാരം അമിതമായ പ്രോട്ടീന്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടംത്തിയിട്ടുണ്ട്.
ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീന്റെ അളവ് അതിന്റെ ഉറവിടം (സസ്യങ്ങള്‍, മാംസം) അവയുടെ നിലവിലെ ആരോഗ്യ വ്യവസ്ഥ എന്നിവയെല്ലാം പ്രധാനപ്പെട്ടതാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും രോഗ പ്രതിരോധ ശേഷിക്കും പ്രോട്ടീന്‍ അത്യാവശ്യമാണ്. എന്നാല്‍ കൊഴുപ്പും അന്നജവും പോലെ അധികം വരുന്ന പ്രോട്ടീന്‍ സൂക്ഷിച്ചു വയ്ക്കാന്‍ ശരീരത്തിനു കവിയില്ല.
അതിനാല്‍ ആവശ്യത്തിലധികം വരുന്ന പ്രോട്ടീന്‍ ശരീരം തനിയെ വിഘടിപ്പിക്കുകയും അതിലെ നൈട്രജന്‍ അവശിഷ്ടങ്ങള്‍ വൃക്കകള്‍ വഴി പുറന്തള്ളുകയും ചെയ്യുന്നു.
ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
കൂടാതെ വൃക്കരോഗമോ, പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ കാരണം വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി നല്‍കരുത്.
മല്‍സ്യം, മാസം,ചിക്കന്‍, പാല് എന്നിവയും കൃത്യമായ അളവില്‍ മാത്രംമ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.