സിറിയയില്‍ ക്രിസ്ത്യാനികളുടെ നിലനില്പ് അപകടത്തിലാണെന്ന് യൂറോപ്യന്‍ സംഘടന
പശ്ചിമേഷ്യന്‍ രാഷ്ട്രമായ സിറിയയില്‍ ക്രിസ്തുമതത്തിന്റെ നിലനില്പ് അപകടത്തിലാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് (ഇസിഎല്ജെ) മുന്നറിയിപ്പ് നല്കി.
ഒരു ദശാബ്ദത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധം 2024 ഡിസംബറില്‍ ബാഷര്‍-അല്‍-അബാദിന്റെ സര്‍ക്കാരിനെ നിരവധി സായുധ ഗ്രൂപ്പുകള്‍ അട്ടിമറിച്ചതോടെ അവസാനിച്ചു.
അതില്‍ ഏറ്റവും പ്രബലമായ അല്‍ഖ്വയ്ദയുടെ ഒരു ശാഖയായ എച്ച്ടിഎസ് ആയിരുന്നു. എച്ച്ടിഎസ് രാജ്യത്തെ ഭരണം ഏറ്റെടുത്തു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സിറിയ കെട്ടിപ്പെടുക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് എച്ച്ടിഎസ് വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും ഇസ്ളാമിക സായുധ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഇപ്പോഴും സിറിയയില്‍ ശക്തമാണ്. അവര്‍ ന്യൂനപക്ഷങ്ങളായവരെ വേട്ടയാടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കഴിഞ്ഞ വര്‍ഷം ഒരു പള്ളിയെ ലക്ഷ്യംവച്ചുള്ള ചാവേര്‍ ആക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ പലപ്പോഴും മൌനം പാലിക്കുന്നതായി ന്യൂനപക്ഷങ്ങള്‍ ആരോപിക്കുന്നു.
യുദ്ധത്തിനു മുമ്പ് സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 20 ലക്ഷമായിരുന്നു. ഇപ്പോള്‍ ക്രൈസ്തവരുടെ എണ്ണം 3 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയില്‍ മാത്രമായി ചുരുങ്ങി.
ക്രിസ്ത്യാനികള്‍ ഒരു പ്രത്യേക പദവിയും ആഗ്രഹിക്കുന്നില്ല മറിച്ച് ദേശീയ ജീവിതത്തില്‍ തുല്യ പങ്കാളിത്തം മാത്രമാണ് ആഗ്രഹിക്കുന്നത്. ഇസിഎല്ജെ പറഞ്ഞു.

