യിസ്രായല്‍ മക്കളുടെ പുറപ്പാട് കാലഘട്ടത്തിലെ സാദ്ധ്യതയുള്ള സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

യിസ്രായല്‍ മക്കളുടെ പുറപ്പാട് കാലഘട്ടത്തിലെ സാദ്ധ്യതയുള്ള സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

Asia Breaking News

യിസ്രായല്‍ മക്കളുടെ പുറപ്പാട് കാലഘട്ടത്തിലെ സാദ്ധ്യതയുള്ള സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

കെയ്റോ: യിസ്രായേല്‍ മക്കള്‍ മിസ്രയിമില്‍നിന്നും വാഗ്ദത്ത നാട്ടിലേക്കുള്ള പുറപ്പാട് കാലഘട്ടത്തിലെ സാദ്ധ്യതയുള്ള ഒരു സ്ഥലം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

വടക്കു കിഴക്കന്‍ ഈജിപ്റ്റിലെ പുതിയ കണ്ടെത്തലുകള്‍ പുരാതന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പാതകളില്‍ ഒന്നായ വളരെക്കാലമായി നഷ്ടപ്പെട്ടുപോയ ഒരു പുരാതന നഗരത്തെ തിരിച്ചറിയാന്‍ സഹായിച്ചേക്കാമെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

പല പണ്ഡിതന്മാരും പുറപ്പാടിന്റെ ബൈബിള്‍ വിവരണവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പാതയാണിത് എന്നു പറയുന്നു.

സീനായ് ഉപദ്വീപിനടുത്തുള്ള ക്വന്റാരക്കു കിഴക്കുള്ള ടെല്‍ അബു സെയ്ഫി കേന്ദ്രീകരിച്ച് നടത്തിയ ഖനനത്തില്‍ ഫറവോ റാമെസ്സെസ് രണ്ടാമന്റെ രാജകീയ പദവികള്‍ ആലേഖനം ചെയ്ത ഒരു കൂറ്റന്‍ മണല്‍ക്കല്ല് ലിന്റല്‍ കണ്ടെത്തി.

മെസെന്റ് പ്രഭ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹോറസിന്റെ പ്രതിമയിലെ പുനരുദ്ധാന പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്ന ഒരു ലിഖിതവും ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ കാലഘട്ടത്തിലെ ഈജിപ്ഷ്യന്‍ സ്രോതസ്സുകളില്‍നിന്ന് അറിയപ്പെടുന്നതും എന്നാല്‍ കൃത്യമായ സ്ഥാനം വളരെക്കാലമായി അനിശ്ചിതത്വത്തിലായതുമായ പുരാതന മെസെന്‍ നഗരത്തിന്റെ സ്ഥലമായിരിക്കാമെന്ന സിദ്ധാന്തത്തെ ഈ കണ്ടെത്തല്‍ ശക്തിപ്പെടുത്തുന്നുവെന്ന് ഈജിപഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈജിപ്റ്റില്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ ഈജിപ്റ്റ്, സീനായ്, കനാന്‍ എന്നിവയ്ക്കിടയിലുള്ള കവാടമായി തിരുവെഴുത്ത് തിരിച്ചറിയുന്ന പ്രദേശത്തേക്ക് ഇത് നമ്മെ നയിക്കുന്നുവെന്ന് ഈജിപ്റ്റ് ടൂറിസം പുരാവസ്തു മന്ത്രാലയം ആഗസ്റ്റ് 15-ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റാമെസെസ്സ് 2 ലിഖിതം മാത്രമല്ല ഉറപ്പുള്ള ഒരു ഉറപ്പുള്ള ആരാധനാ കേന്ദ്ര സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍, ചെളി, ഇഷ്ടിക, ചുറ്റുമതിലുകള്‍, ഗേറ്റുകള്‍, സംഭരണ മുറികള്‍ സ്ഥലത്തേക്കു നയിക്കുന്ന രണ്ട് കല്ല് പാകിയ റോഡുകള്‍ എന്നിവയും കണ്ടെത്തലിന്റെ പ്രത്യേകതയാണ്.

ടെല്‍ അബു പുരാതന ഹോറസ് മിലിട്ടറി റോഡിലാണ് സ്ഥിതി ചെയ്തിരുന്നതിനാല്‍ ഈ സ്ഥലം വളരെ പ്രധാനപ്പെട്ട ഒരു ഇടമാണ്.

ബൈബിള്‍ പ്രസ്താവം പോലെ ഫറവോന്‍ യിസ്രായേല്‍ ജനത്തെ വിട്ടയച്ചപ്പോള്‍ ഫെലിസ്ത്യരുടെ ദേശത്തിന്റെ വഴിയിലൂടെ ദൈവം ജനത്തെ നയിക്കാതെ മറ്റൊരു വഴിയിലൂടെ നയിച്ചതായി പുറപ്പാട് 13:17-ല്‍ കാണുന്നു.

ജനം യുദ്ധം കാണുമ്പോള്‍ ഭയന്ന് തിരികെ മിസ്രയിമിലേക്ക് പോകുമെന്ന കാരണത്താലായിരുന്നു അത്. പുതിയ ലിഖിതം ഒരു പ്രധാന സൂചനയായിരിക്കാം.

പക്ഷെ ടെല്‍ അബു സെയ്ഫിയെ മെസെന്‍ എന്ന് ഉറപ്പായി തിരിച്ചറിയുന്നതിനു മുമ്പ് പുരാവസ്തു ഗവേഷകര്‍ക്ക് ഇനിയും കൂടുതല്‍ തെളിവുകള്‍ ആവശ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.