മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാനങ്ങളില്‍ 2,420 എണ്ണത്തിനും ഗുരുതര സാങ്കേതിക തകരാര്‍

മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാനങ്ങളില്‍ 2,420 എണ്ണത്തിനും ഗുരുതര സാങ്കേതിക തകരാര്‍

Breaking News India

മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാനങ്ങളില്‍ 2,420 എണ്ണത്തിനും ഗുരുതര സാങ്കേതിക തകരാര്‍

ന്യൂഡെല്‍ഹി: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിമാന സര്‍വ്വീസുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,420 എണ്ണത്തിനും ഗുരുതര സാങ്കേതിക തകരാറുകളെന്നു രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍.

ഇതില്‍ 2,197 എണ്ണവും ആഭ്യന്തര സര്‍വ്വീസുകളാണ്. സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍.

2023-26 കാലയളവില്‍ എയര്‍ ഇന്ത്യാ വിമാനങ്ങളിലാണ് കൂടുതല്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ആകെ 984 തവണ തകരാറുകളുണ്ടായി. ആകാശ എയറില്‍ 744 തവണയും ഇന്‍ഡിഗോയില്‍ 306 തവണയും തകരാറുണ്ടായി.

2026-ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 352 ഗുരുതര തകരാറുകളാണ്. ജൂണ്‍വരെയുള്ള കണക്കുകളാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.