ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രം ഏറ്റവും വലിയ സുവിശേഷ സമൂഹ രാഷ്ട്രമായി മാറുന്നു
ലോകത്തെ കത്തോലിക്കാ ജനവിഭാഗങ്ങള്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന രാഷ്ട്രമായിരുന്നു ബ്രസീല്‍. ഇന്ന് ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യം അതിന്റെ മതപരമായ ഭൂപ്രകൃതിയില്‍ ഒരു വലിയ മാറ്റത്തിനു സാക്ഷ്യം വഹിക്കുന്നു.
ഏറ്റവും വലിയ കത്തോലിക്കാ ഭൂരിഭാഗത്തെ മറികടക്കാന്‍ സുവിശേഷ സമൂഹം ബഹുദൂരം കുതിക്കുന്നതായി റിപ്പോര്‍ട്ട്.
ഫുട്ബോള്‍ കളിയുടെ സിരാകേന്ദ്രം കൂടിയായ ബ്രസീലിന്റെ ഹൃദയഭാഗത്ത് സാംബയുടെ താളാത്മകമായ സ്പന്ദനങ്ങള്‍ക്കും കാര്‍ണിവലിന്റെ ഊജ്ജസ്വലമായ നിറങ്ങള്‍ക്കും ഇടയില്‍ ആത്മീയമായി ആഴത്തിലുള്ള എന്തോ ഒന്ന് വികസിച്ചുകൊണ്ടിരിക്കുന്നു.
ബ്രസീലില്‍ ഒരു മതപരമായ മാറ്റത്തിന്റെ വക്കിലാണ് നമ്മള്. ബ്രസീലിയന്‍ സാമൂഹിക ശാസ്ത്രജ്ഞന് ഡോ. ജോസ് ആല്‍വസ് വെളിപ്പെടുത്തുന്നു. ഇവിടെ കത്തോലിക്കാ മതത്തിന്റെ സ്വാധീനത്തെ പ്രതീകപ്പെടുത്തുന്ന ഒരു ചിത്രം ഉണ്ടെങ്കില്‍ അത് റിയോ ഡി ജനിറോയിലെ 98 അടി ഉയരമുള്ള ക്രിസ്തുവിന്റെ പ്രതിമയാണ്.
1931-ല്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ ഐക്കണിക് സ്റ്റാച്യു രാജ്യത്തിന്റെ സമ്പന്നമായ കത്തോലിക്കാ പൈതൃകം ആഘോഷിക്കപ്പെടുന്നു. ബ്രസീലിന്റെ തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളികളില്‍ ഒന്നായ മനോഹരമായ നീല കത്തീഡ്രലും ഇവിടെയുണ്ട്.
എന്നാല്‍ ഈ ചരിത്ര സ്മാരകങ്ങള്‍ ഒക്കെ ഉണ്ടായിരുന്നിട്ടും വിശ്വാസത്തിന്റെ ആധിപത്യം അതിവേഗം കുറയുകയാണെന്ന് ആല്‍വസ് പറയുന്നു.
1950-കളില്‍ ബ്രസീലുകാരില്‍ 93 ശതമാനം പേരും കത്തോലിക്കരായി തിരിച്ചറിഞ്ഞു. എന്നാല്‍ ഓരോ ദശകത്തിലും കത്തോലിക്കാ സഭയ്ക്ക് ഏകദേശം 1 ശതമാനം വീതം അംഗങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്നിരുന്നാലും 1991-മുതല്‍ കത്തോലിക്കാ സഭയ്ക്ക് ഓരോ വര്‍ഷത്തിലും 1 ശതമാനം അംഗങ്ങള്‍ കുറയുന്നതായി കണ്ടെത്തി. ഒരു കാലത്ത് രാജ്യത്തെ ന്യൂനപക്ഷ വിശ്വാസ സമൂഹമായിരുന്ന സുവിശേഷ വിഹിത ക്രൈസ്തവര്‍ ഇപ്പോള്‍ അത്ഭുതപൂര്‍വ്വമായ തലങ്ങളില്‍ വളര്‍ന്നു വരികയാണ്.
ലോകത്തിലെ ഏറ്റഴും വലിയ കത്തോലിക്കാ രാഷ്ട്രമായിരുന്ന ബ്രസീല്‍ 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സുവിശേഷ വിഹിത സഭാ സമൂഹമായി മാറുമെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ഈ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ നാനായിടങ്ങളിലും കാണാന്‍ കഴിയുന്നു.
ചിതറിക്കിടക്കുന്ന മെഗാ ചര്‍ച്ചുകള്‍ ഓരോ ആഴ്ചയും ആയിരക്കണക്കിനു കര്‍ത്താവിനെ ആരാധിക്കുന്നവരെക്കൊണ്ട് നിരഞ്ഞിരിക്കുന്നു. സാവോപോളോയിലെ ആന്‍ഡ്രെ ഫെര്‍ണാണ്ടസിന്റെ ചര്‍ച്ചും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു വാഗ്ദത്തിന്റെ പൂര്‍ത്തീകരണത്തിലാണ് നമ്മള് ജീവിക്കുന്നത്. ളാഗോയില് ചര്‍ച്ചിന്റെ പാസ്റ്ററായ ഫെര്‍ണാണ്ടസ് പറഞ്ഞു. ആമസോണ്‍ മേഖലയിലെ ലൂറിവല് പെരേരയുടെ സഭയും ഇതുപോലെയുണ്ട്.
ഏകദേശം 600 ഗ്രൂപ്പുകളിലായി 10000 ത്തിലധികം അംഗങ്ങളുണ്ട്. പിന്നെ തലസ്ഥാന നഗരമായ ബ്രസീലിയായില്‍ ജെബി കാര്‍വാലോയുടെ ചര്‍ച്ചുമുണ്ട്. 2003-ല്‍ വെറും 25 പേരുമായി തുടങ്ങിയ സഭ ഇന്ന് ബ്രസീലിയയില്‍ മാത്രം ഏകദേശം 12,000 പേരുണ്ട്.
കമ്മ്യൂണിറ്റി ഓഫ് ദി നേഷന്‍സ് ചര്‍ച്ചിലെ കാര്‍വാലോ പറഞ്ഞു. ഫോര്ട്ടാലോസയില് ഞങ്ങള്‍ക്ക് 15,000 അംഗങ്ങളുള്ള മറ്റൊരു കൂട്ടവുമുണ്ട്. ബ്രസീലിലുടനീളം ഈ സഭകള്‍ വ്യാപിച്ചു കഴിഞ്ഞു.
റിയോ ഡി ജനിറോയിലെ സീലസ് മലാഫായയുടെ ചര്‍ച്ച് ബ്രസീലിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചര്‍ച്ചുകളില്‍ ഒന്നാണ്. ഒരു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ രാജ്യത്ത് ഭൂരിപക്ഷമാകും. അസംബ്ളി ഓഫ് ഗോഡ് വിക്ടറി ഇന്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ മലാഹായ പ്രഖ്യാപിച്ചു. ഇത് ജനസംഖ്യയുടെ ഏകദേശം 35 ശതമാനമാണ്. അറിയപ്പെടുന്ന സുവിശേഷകനും പാസ്റ്ററും രാഷ്ട്രീയനേതാവുമായി മാറിയ മാര്‍സെലോ ക്രിവെല്ല ഒരിക്കല്‍ റിയോ ഡി ജനിറോയുടെ മേയര്‍ ആയിരുന്നു.
രാജ്യത്തെ നിയമസഭാംഗങ്ങളില്‍ 30 ശതമാനത്തിലധികം പേര് ഇപ്പോള്‍ സുവിശേഷകരാണ്. ഞങ്ങള്‍ 140 -ല്‍ അധികം ഡെപ്യൂട്ടികളും 20-ല്‍ അധികം സനറ്റര്മാരുമാണ്.
ബ്രസീലിയന്‍ കോണ്‍ഗ്രസ് അംഗമായ ക്രിവെല്ല പറഞ്ഞു. അവരില്‍ ഭൂരിഭാഗവും ബുധനാഴ്ചകളില്‍ ബ്രസീലിന്റെ കോണ്‍ഗ്രസ് ഹാളുകളില്‍ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഒത്തു കൂടുന്നു. ഇപ്പോള്‍ ബ്രസീലില്‍ 550,000 ചര്‍ച്ചുകള്‍ ഉണ്ട്.

