ശബത്തില്‍ യാത്ര ചെയ്യാന്‍ ഭയപ്പെട്ട യിസ്രായേല്യന്‍ വിമാനം പെട്ടന്നു പുറപ്പെടാന്‍ ബഹളം വെച്ചു; ഒടുവില്‍ യാത്ര വൈകി

ശബത്തില്‍ യാത്ര ചെയ്യാന്‍ ഭയപ്പെട്ട യിസ്രായേല്യന്‍ വിമാനം പെട്ടന്നു പുറപ്പെടാന്‍ ബഹളം വെച്ചു; ഒടുവില്‍ യാത്ര വൈകി

Asia Breaking News

ശബത്തില്‍ യാത്ര ചെയ്യാന്‍ ഭയപ്പെട്ട യിസ്രായേല്യന്‍ വിമാനം പെട്ടന്നു പുറപ്പെടാന്‍ ബഹളം വെച്ചു; ഒടുവില്‍ യാത്ര വൈകി

റോം: യെഹോവയായ ദൈവം മോശെ മുഖാന്തിരം ജനത്തിനു കൊടുത്ത 10 കല്‍പ്പനയില്‍ ഒന്നാണ് ശബത്ത് നാളിനെ ശുദ്ധീകരിക്ക എന്നുള്ളത്.

അന്നു മുതല്‍ ദൈവ ഭക്തരായ യിസ്രായേല്യരില്‍ നല്ലൊരു ശതമാനം പേരും വളരെ കൃത്യതയോടെ ആചരിച്ചു വരാറുണ്ട്.

ശബത്തില്‍ യാത്ര ചെയ്യാതിരിക്കുകയും ജൊലി ചെയ്യാതിരിക്കുകയും, വിശ്രമ ദിനമായി കണ്ടുകൊണ്ട് കൂട്ടായ്മ നടത്തുക മുതലായ കാര്യങ്ങളാണ് ഇതിലുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച റോമില്‍നിന്ന് ടെല്‍ അവീവിലേക്കുള്ള വിസ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കയറിയ ഒരു യിസ്രായേല്യന്‍ വിമാനം ശബത്തിനു മുമ്പ് എത്തില്ലെന്ന് ഭയന്ന് പറന്നുയരുന്നതിനു മുമ്പ് എത്രയും പെട്ടന്ന് പുറപ്പെടാന്‍ ആവശ്യപ്പെട്ടത് പ്രശ്നങ്ങള്‍ക്കിടയാക്കി.

ബോര്‍ഡിംഗ് പൂര്‍ത്തിയാക്കിയതിനുശേഷം യാത്രക്കാരന്‍ കാരണം വിശദീകരിക്കാതെ പെട്ടന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ടതോടെയാണ് സംഭവത്തിനു തുടക്കം.

ഇതു ജീവനക്കാരെയും സഹയാത്രികരെയും സംശയം ജനിപ്പിക്കാന്‍ കാരണമായി. അയാള്‍ സ്വയം വിശദീകരിച്ചില്ല. എന്തുകൊണ്ടാണ് താന്‍ ഇറങ്ങാന്‍ ആഗ്രഹിച്ചതെന്ന് ഒരു യാത്രക്കാരന്‍ ചാനല്‍ 12-നോട് പറഞ്ഞു.

വിമാന ജീവനക്കാര്‍ പോലീസിനെ വിളിച്ചു ചോദ്യം ചെയ്യലിനായി അയാളെ കസ്റ്റഡിയിലെടുത്തു. യീത്രക്കാരെ അവര്‍ ടെര്‍മിനലിലേക്കു തിരിച്ചയച്ചു.

വിമാനം കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ക്കു വിധേയമാക്കി. മറ്റു യാത്രക്കാര്‍ കൂടുതല്‍ പരിഭ്രാന്തരാകുകയും ചെയ്തു. സംഭവത്തിനിടയില്‍ വിമാനം റദ്ദാക്കാന്‍ പോവുകയാണെന്ന് ആളുകള്‍ക്ക് സംശയം ഉയര്‍ന്നു.

ഒടുവില്‍ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിച്ചു. 6043 എന്ന വിമാനം വൈകുന്നേരം 6.45-ന് ബെന്‍ ഗൂരിയോന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

പക്ഷെ ഒടുവില്‍ രാത്രി 10 മണിയോടെയാണ്‍ വിമാനം എത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭയപ്പെട്ട യാത്രകാരനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യഹൂദ വിശ്രമദിനമായ ശബത്ത് ആരംഭിക്കുന്നതിനുമുമ്പ് വിമാനം ലാന്‍ഡ് ചെയ്യില്ലെന്ന് ആ മനുഷ്യന്‍ ഭയപ്പെട്ടിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

ശബത്ത് ദിനത്തില്‍ യഹൂദര്‍ യാത്ര ചെയ്യില്ലത്രെ. എന്തായാലും വെള്ളിയാഴ്ച വൈകുന്നേരും 7.11-ന് ടെല്‍ അവീവില്‍ ശബത്തായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.