ബൈബിള്‍ പഠനത്തില്‍ ചെറിയ കൂട്ടായ്മകള്‍ മികച്ച ശിഷ്യത്വം സൃഷ്ടിക്കുന്നുവെന്ന് സര്‍വ്വേ
ലൈഫ്വേ റിസര്‍ച്ചിന്റെ പുതിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ചെറിയ ഗ്രൂപ്പുകളായി ബൈബിള്‍ പഠനങ്ങളില്‍ പതിവായി ഏര്‍പ്പെടുന്ന ആളുകള്‍ ശിഷ്യത്വത്തിന്റെ അളവു കോലുകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തുന്ന പ്രവണത കാണിക്കുന്നുവെന്ന് കണ്ടെത്തല്‍.
2025 മാര്‍ച്ച് 19 മുതല്‍ 26 വരെ 2,130 പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളില്‍ പോകുന്നവരുടെ ഓണ്‍ലൈന്‍ സര്‍വ്വേയില്‍നിന്ന് എടുത്ത 95 ശതമാനം കോണ്‍ഫിഡന്‍സ് ലെവലില്‍ പ്ളസ് അല്ലെങ്കില്‍ മൈനസ് 2.21 ശതമാനം മാര്‍ജിന്‍ പിശകോടെ ലൈഫ് വേ റിസര്‍ച്ച് അവരുടെ സ്റ്റേറ്റ് എഫ് ഡിസൈപ്പിള്‍ഷിപ്പ് പഠനത്തില്‍നിന്നുള്ള ഡാറ്റായുടെ വിശകലനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു.
ലൈഫ് വേ റിസര്‍ച്ച് ആരോഗ്യകരമായ ഒരു സഭയായി അവര്‍ കരുതുന്നതിന്റെ എട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്. 1. ബൈബിള്‍ ഇടപെടല്‍.
2. ദൈവത്തെ അനുസരിക്കുകയും സ്വയം ത്യജിക്കുകയും ചെയ്യുക. 3. ദൈവത്തെയും മറ്റുള്ളവരെയും സേവിക്കുക. 4. ക്രിസ്തുവിനെ പങ്കിടുക. 5. വിശ്വാസം പ്രയോഗിക്കുക. 6. ദൈവത്തെ അന്വേഷിക്കുക.
7. ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുക. 8. ലജ്ജയില്ലാതെ ജീവിക്കുക മുതലായവയാണ്. വിശകലനം അനുസരിച്ച് ഒരു ചെറിയ ഗ്രൂപ്പില്‍ മാസത്തില്‍ അഞ്ച് തവണയെങ്കിലും പങ്കെടുത്തവര്‍ക്ക് മൊത്തത്തില്‍ 74.1 സ്കോര്‍ ലഭിച്ചു.
മൂന്നോ നാലോ തവണ പങ്കെടുത്തവര്‍ക്ക് 72.4 സ്കോര്‍ ലഭിച്ചു. ഒന്നോ രണ്ടോ തവണ പങ്കെടുത്തവര്‍ക്ക് 67.2 സ്കോര്‍ ലഭിച്ചു. ഒട്ടും പങ്കെടുക്കാത്തവര്‍ക്ക് 60.4 സ്കോര്‍ ലഭിച്ചു.

