എഐ ഉപയോഗിച്ച് പുതിയ വൈറസുകള്‍ സൃഷ്ടിച്ച് ഗവേഷകര്‍; ചികിത്സാ രംഗത്ത് പ്രതീക്ഷ
വാഷിംഗ്ടണ്‍: പ്രകൃതിയില്‍ നിലവിലില്ലാത്ത പുതിയ വൈറസുകള്‍ സൃഷ്ടിച്ച് അമേരിക്കന്‍ ഗവേഷകര്‍.
സ്റ്റാന്‍സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെയും എംഐടിയുടെയും ഹാര്‍വാര്‍ഡിന്റെയും സംയുക്ത ഗവേഷണ സ്ഥാപനമായ ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് എഐയുടെ സഹായത്തോടെ ബാക്ടീരിയാകളെ ബാധിക്കുന്ന ഒരു തരം വൈറസായ ഫേജിനെ മാതൃകയാക്കി ആയിരക്കണക്കിനു ജീനോമുകള്‍ രൂപകല്‍പ്പന ചെയ്തതെന്ന് ശാസ്ത്ര ജേണലായ സയന്‍സില്‍ പറയുന്നു.
പുത്തന്‍ കണ്ടുപിടിത്തം ചികില്‍സാരംഗത്ത് വലിയ സാദ്ധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടെന്ന് അവര്‍ പറയുന്നു.
ഇതിനു ഏകദേശം 300 ജീനോമുകള്‍ നിര്‍മ്മിച്ച് ലബോറട്ടറിയില്‍ പരീക്ഷിച്ചു. ഇവയില്‍ 16 എണ്ണം പ്രവര്‍ത്തനക്ഷമമായ വൈറസുകളാണെന്ന് കണ്ടെത്തി.

