വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

Breaking News Top News

വെളിപ്പാട് പുസ്തകത്തിലെ സ്മുര്‍ന്ന പട്ടണത്തിലെ 1500 വര്‍ഷം പഴക്കമുള്ള പുരാവസ്തു കണ്ടെത്തി

ബൈബിളിലെ വെളിപ്പാട് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ആസ്യയിലെ ഏഴ് സഭകള്‍ നിലനിന്നിരുന്ന ഏഴ് പട്ടണങ്ങളില്‍ ഒന്നായ സ്മുര്‍ന്ന പട്ടണത്തില്‍ ഉണ്ടായിരുന്ന 1500 വര്‍ഷം പഴക്കമുള്ള ഒരു പുരാതന മൊസൈക്ക് നിര്‍മ്മിത പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

തുര്‍ക്കിയിലെ ആധുനിക ഇസ്മറിലെ ഒരു പുരാവസ്തു സ്ഥലമായ അഗോറയിലെ സോരിമത് സ്ട്രീറ്റില്‍നിന്നാണ് വ്യസ്ത്യസ്ത നിറങ്ങളിലുള്ള മൊസൈക് കൊണ്ട് അലങ്കരിച്ച കെട്ടിട മുറി കണ്ടെത്തിയത്.

ഏകദേശം മൂന്നു മുതല്‍ നാല് മീറ്റര്‍ വരെയും ചില ഭാഗത്ത് അഞ്ചു മുതല്‍ 25 മീറ്റര്‍ വരെയും വലിപ്പമുണ്ട്.

ഇസ്മാര്‍ ടോപ് സെലിബി യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ പ്രൊഫ. അകിന്‍ എര്‍സേയുടെ നേതൃത്വത്തില്‍ പ്രദേശത്ത് നടത്തിവന്നിരുന്ന ഉല്‍ഖനന ഗവേഷണത്തില്‍ കഴിഞ്ഞ വര്‍ഷം മണ്‍മറഞ്ഞിരുന്ന ഈ പുരാവസ്തു വെളിപ്പെട്ടിരുന്നുവെങ്കിലും പൂര്‍ണ്ണമായും പുറത്തുവിട്ടിരുന്നില്ല.

നിത്യതയെയും തിന്മയില്‍നിന്നോ നിര്‍ഭാഗ്യത്തില്‍നിന്നോ ഉള്ള സംരക്ഷണത്തെയും പ്രതീകപ്പെടുത്തുന്ന ഒരു ഡിസൈനും തൃകോണങ്ങളും ചതുരങ്ങളുമുള്ള പന്ത്രണ്ട് വശങ്ങളുള്ള പാനലുകള്‍ ഇന്റര്‍ലേക്ക് ചെയ്തിരിക്കുന്ന നിലയിലാണ് നിര്‍മ്മിതി.

ഹൃദയാകൃതിയിലുള്ള ഐവി ഇലകള്‍ (വിശ്വസ്തത) ആദ്യകാല ഏക ദൈവചിഹ്നങ്ങളെ പഴയ സംരക്ഷണ പാരമ്പര്യങ്ങളുമായി സംയോജിപ്പിക്കുന്ന ചെറിയ കുരിശു പോലുള്ള രൂപങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രൂപകല്‍പ്പനകള്‍ ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.