ചീത്ത കൊളസ്ട്രേള്‍ നിയന്ത്രിക്കാന്‍ പുതിയ ഗുളിക: യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു
ഉയര്‍ന്ന എല്‍ഡിഎല്‍ (ചീത്ത കോളസ്ട്രോള്‍) നിയന്ത്രിക്കുന്നതിനുള്ള പുതിയ മരുന്നായ ലിപ്ഫെന് ഡ്രയ്ന്‍ യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു.
ഇതോടെ അമേരിക്കയ്ക്കു പിന്നാലെ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രണ്ടാമത്തെ രാജ്യമായി യു.എ.ഇ. മാറി.
എന്‍ലിസിറ്റൈഡ് എന്ന സജീവ ഘടകം അടങ്ങിയ ലിപ്ഫെന്ഡ്രയ്ക്ക് മരിറേറ്റസ് ഡ്രഗ് എസ്റ്റാബ്ളിഷ്മെന്റാണ് അനുമതി നല്‍കിയത്.
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉള്ള മുതിര്‍ന്നവരുടെ ചികിത്സയ്ക്കാണ് മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്.
പാരമ്പര്യമായി കൊളസ്ട്രോള്‍ ഉയരുന്ന ജനിതക രോഗമുള്ളവര്‍ക്കും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സയുടെ ഭാഗമായി ഇത് നല്‍കാനാകും.
ദിവസത്തില്‍ ഒരു തവണ മാത്രം കഴിച്ചാല്‍ മതി.
ഗുളിക രൂപത്തിലുള്ള ഈ മരുന്ന് ആരോഗ്യകരമായ ഭക്ഷണവും സ്ഥിരമായ വ്യായാമവും ഉള്‍പ്പെടുന്ന ജീവിതശൈലിയോടൊപ്പം ഉപയോഗിക്കുമ്പോള്‍ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

