യിസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട റഫറിക്കും 11 ഗാസ ഫുട്ബോള്‍ കളിക്കാര്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഐഡിഎഫ്
യെരുശലേം: യിസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട 12 ഫുട്ബോള്‍ കളിക്കാരുടെ വിവരങ്ങള്‍ ബുധനാഴ്ച യിസ്രായേല്‍ സേന നല്‍കി.
അവരെ തീവ്രവാദ പ്രവര്‍ത്തകരായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ അവരെ നിരപരാധികളായ കായികതാരങ്ങളെന്നു ചിത്രീകരിച്ചതിനെ അപലപിക്കുകയും ചെയ്തു. ഫിഫ റഫറിയായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 12 പേരില്‍ 7 പേരെ ഗാസ ഭീകര ഗ്രൂപ്പായ ഹമാസും ഇസ്ളാമിക് ജിഹാദും അംഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ഒരു ഇന്റലിജന്‍സ് അന്വേഷണത്തെത്തുടര്‍ന്ന് തീവ്രവാദികളുടെ സംഘടനാ ബന്ധവും അവരുടെ പങ്കും ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കും.
പല കേസുകളിലും അവരെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത് ഫുട്ബോള്‍ കളിക്കാരായി മാത്രമാണ്. സൈന്യം പറഞ്ഞു.
ചില വിവരങ്ങള്‍ ഓപ്പണ്‍ സോഴ്സുകളെ അടിസ്ഥാനമാക്കിയുള്ളദായിരുന്നു. എന്നാല്‍ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാവരെയും ഹമാസിന്റെയും പലസ്തീന്‍ ഇസ്ളാമിക് ജിഹാദിന്റെയും അംഗങ്ങളായി ഐഡിഎഫ് തിരിച്ചറിഞ്ഞു.
ഇതില്‍ മഹമ്മദ് സാമി മുഹമ്മദ് ഖത്താഡ് ഫിഫ ഇന്റര്‍നാഷണല്‍ റഫറിയാണ്. മദ്ധ്യ ഗാസയിലെ ഇസ്ളാമിക് ജിഹാദിന്റെ അംഗമായിരുന്നു.
പശ്ചിമേഷ്യന്‍ ചാമ്പ്യന്‍ ടീമിലും മറ്റ് അന്താരാഷ്ട്ര ഗെയിമുകളിലും ഖത്താബ് മന്ത്രസരങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഭീകര ഗ്രൂപ്പിലെ ഒരു പ്ളാറ്റൂണ്‍ കമാന്‍ഡറായും ഇസ്ളാമിക് ജിഹാദ് അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഐഡിഎഫ് പറഞ്ഞു.
മുഹമ്മദ് ബറകത്ത്, മഹമ്മദ് കമാല്‍ മുഹമ്മദ് അലി, മുഹമ്മദ് മന്‍സൂര്‍, അഹമ്മദ് മുഹമ്മദ് ഹസ്സന്‍ അബു, അബ്ദുള്ള റിയദ്, അലി മഹ്മുദ്, അഹമ്മദ് മുഹമ്മദ് ഇമാദ് അത്ത, താരിഖ് സയീദ് ഹുസൈന്‍, മുഹമ്മദ് സിയാദ് ഹുസൈന്‍ അല്‍ ഹസാര്‍, മഹ്മൂദ് ഒസാമ അല്‍ ജസ്സാര്‍, മുഹമ്മദ് നിദാല്‍ മുഹമ്മദ് എന്നിവരാണ് മറ്റ് കളിക്കാര്‍.

