സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക്

സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക്

Breaking News Europe

സുവിശേഷം യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക്

ജൂലൈ മാസം മുഴുവന്‍ യൂറോപ്പില്‍ പത്ത് ലക്ഷം ആളുകളുമായി സുവിശേഷം മുഖാമുഖം പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ദി മില്യണ്‍ മന്ത്’ എന്ന അതി മോഹനമായ സുവിശേഷ പ്രചാരണത്തിനായി ഭൂഖണ്ഡത്തിലുടനീളമുള്ള ഡസന്‍ കണക്കിനു സുവിശേഷ പ്രവര്‍ത്തകരും പ്രാദേശിക സഭകളും ആയിരക്കണക്കിനു വാളണ്ടിയര്‍മാരെയാണ് അണി നിരത്തിയത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഈ സുവിശേഷ പ്രവര്‍ത്തന പരിപാടി പ്രധാന നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കുന്നു.

പങ്കെടുക്കുന്ന ഗ്രൂപ്പുകള്‍ രണ്ടും മൂന്നും പേരടങ്ങുന്ന ചെറിയ ടീമുകളായി വാളണ്ടിയര്‍മാരെ ജോഡിയാക്കി കാല്‍നടയാത്രയ്ക്കായി ദൈനംദിന തെരുവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു.

തെരുവ് പ്രവര്‍ത്തനങ്ങളോടൊപ്പം നഗരങ്ങളില്‍ ഗ്ളോറി നൈറ്റ്സ് എന്ന് വിളിക്കപ്പെടുന്ന സായാഹ്ന ഒത്തു ചേരലുകളും നടത്തുന്നു.

അവിടെ സംഘടിപ്പിക്കുന്ന ആരാധനയില്‍ സാക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ക്കും സജ്ജമാക്കുക എന്ന പരിശീലനവും നല്‍കുന്നു.

വ്യക്തിപരമായ സുവിശേഷീകരണത്തിനായി സംഘാടകര്‍ ഓണ്‍ലൈനായും നേരിട്ടും സെക്ഷനുകള്‍ നടത്തുന്നു. വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംഘാടകര്‍, പങ്കെടുക്കുന്നവര്‍ സിറ്റി മെംപാക്ട് എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ ഉപയോഗിക്കുന്നു.

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയുടെ യാഥാര്‍ത്ഥ്യതയും മുന്‍ നിര്‍ത്തി റോമര്‍ 10:14-മത്തെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് സംഘാടകര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലേക്ക് കടക്കുന്നതായി അവേക്കണിംഗ് യൂറോപ്പ് എന്ന സംഘടന പറയുന്നു.

സംഘാടകര്‍ ബെല്‍ ഫാസ്റ്റ് ജെറാള്‍ഡും സംഘവുമാണ് നേതൃത്വം വഹിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.