ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവാവിനെ മുസ്ളീം ബന്ധുക്കള്‍ വിഷം നല്‍കി കൊന്നു

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവാവിനെ മുസ്ളീം ബന്ധുക്കള്‍ വിഷം നല്‍കി കൊന്നു

Africa Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവാവിനെ മുസ്ളീം ബന്ധുക്കള്‍ വിഷം നല്‍കി കൊന്നു

സൊമാലിയ ലാന്‍ഡില്‍ അഞ്ച് കുട്ടികളുടെ പിതാവായ യുവാവിനെ യേശുക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരില്‍ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നു.

കിഴക്കന്‍ സൊമാലിയ, വടക്കു പടിഞ്ഞാറന്‍ ജിബൂട്ടി, തെക്കും പടിഞ്ഞാറും എത്യോപ്യ എന്നിവയാല്‍ അതിര്‍ത്തി പങ്കിടുന്ന ഭാഗീകമായി അംഗീകരിക്കപ്പെട്ട സംസ്ഥാനമായ സൊമാലി ലാന്‍ഡിലെ ഒരു അജ്ഞാത പട്ടണത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഷെരിഫ് അലി (42) എന്ന യുവാവ് ക്രിസ്തുവിനെ സ്വീകരിച്ചു.

അലി തന്റെ വീട്ടില്‍ പതിവായി ദൈവമക്കളെ സ്വീകരിക്കുന്നുവെന്നും വീട്ടില്‍നിന്നും ക്രിസ്തീയ ഗാനങ്ങള്‍ കേള്‍ക്കുകയും വെള്ളിയാഴ്ചത്തെ നിസ്ക്കാരത്തിനു മോസ്ക്കില്‍ വരാത്തതിനും ബന്ധുക്കള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ജൂലൈ 5-ന് ബന്ധുക്കള്‍ അലിയെ തങ്ങളുടെ കുടുംബ യോഗത്തിലേക്ക് ക്ഷണിച്ചു. അയല്‍ക്കാര്‍ അലിയുടെ വീട്ടിലെ മനം മാറ്റങ്ങള്‍ പറഞ്ഞതായി ബന്ധുക്കള്‍ ചോദിക്കുകയുണ്ടായി.

ആരോപണങ്ങള്‍ നിഷേധിക്കുകയും മൌനമായി ഇരിക്കുകയും ചെയ്തു. കുടുംബം ഒന്നിച്ചു ഭക്ഷണം കഴിച്ചശേഷം അദ്ദേഹം വീട്ടിലേക്കു മടങ്ങി. രാത്രിയില്‍ അലിക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായി.

ഗുരുതരാവസ്ഥയില്‍ ഭാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ രഹസ്യമായി സന്ദര്‍ശിച്ച ഒരു ക്രിസ്ത്യന്‍ നേതാവിനോട് അവശനിലയില്‍ അലി നടന്ന സംഭവം വിവരിച്ചു.

ഏറെ താമസിയാതെ മരണത്തിനു കീഴടങ്ങി. ഇതോടെ ഭാര്യയും 5 കുട്ടികളും അനാഥരായി. ദൈവമക്കള്‍ ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.