യു.എസ്. ജയിലില്‍ സുവിശേഷം രൂപാന്തിരം വരുത്തുന്നു, 69 തടവുകാര്‍ സ്നാനമേറ്റു
ഫളോറിഡ: യു.എസിലെ വിവിധ ജില്ലകളിലായി കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം തടവുകാര്‍ക്കിടയില്‍ വലിയ രൂപാന്തിരങ്ങള്‍ വരുത്തുന്നു.
തടവുകാര്‍ മാനസാന്തിരപ്പെട്ടു സ്നാനമേല്‍ക്കുന്ന നിരവധി വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു.
ഇപ്പോള്‍ ഫ്ളോറിഡയിലെ വാള്‍ട്ടണ്‍ കൌണ്ടി ജയിലില്‍ ഫസ്റ്റ് അപ്പോസ്തോലിക് ചര്‍ച്ച് ഓഫ് ഡെഫുനിയാക് സ്പ്രിംഗ്സ് അടുത്തിടെ സാന്താ റോസ് ബിച്ചിലെ ന്യൂ ലൈഫ് ചര്‍ച്ചുമായി സഹകരിച്ചു സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും ശിക്ഷണം നല്‍കുന്നതിനും ജയില്‍ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതുവഴി അവരുടെ ജീവിതം മാറ്റിയെടുക്കാന്‍ അപ്പോസ്തോലിക് ചര്‍ച്ചില്‍നിന്നുള്ള റവ. ജോനാഥാന്‍ കിങ് ഒരു ചാപ്ളെയ്നായി സേവനം അനുഷ്ഠിക്കുന്നു.
തടവുകാര്‍ക്ക് വേണ്ട ദൈവവചനം പകര്‍ന്നു കൊടുക്കുകയും വചന സത്യ ഉപദേശം പഠിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി 70-ലധികം തടവുകാര്‍ രക്ഷിക്കപ്പെടുകയും തുടര്‍ന്നു സ്നാനമേല്‍ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
69 പേര്‍ സ്നാനപ്പെട്ടു. 48 പുരുഷന്മാരും 21 സ്ത്രീകളും.

