ചാവു കടല്‍ ചുരുളുകള്‍ എവിടെനിന്നാണ് വന്നത്? പുതിയ എഐ പഠനത്തിന് അന്താരാഷ്ട്ര പദ്ധതി

ചാവു കടല്‍ ചുരുളുകള്‍ എവിടെനിന്നാണ് വന്നത്? പുതിയ എഐ പഠനത്തിന് അന്താരാഷ്ട്ര പദ്ധതി

Asia Breaking News Top News

ചാവു കടല്‍ ചുരുളുകള്‍ എവിടെനിന്നാണ് വന്നത്? പുതിയ എഐ പഠനത്തിന് അന്താരാഷ്ട്ര പദ്ധതി

യെരുശലേം: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളില്‍ ഒന്നായ യെരുലേമിലെ യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ സംരക്ഷണയിലുള്ള ചാവുകടല്‍ ചുരുളുകള്‍ എവിടെനിന്നാണ് വന്നതെന്നും ഈ അമൂല്യ നിധിയുടെ ഉറവിടം എവിടെനിന്നാണ് എന്ന് കണ്ടെത്താന്‍ യൂറോപ്യന്‍ ഗവേഷണ കൌണ്‍സില്‍ (ഇആര്‍സി) ഗ്രോണിംഗന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ മ്ളാഡന്‍ പോപോവിച്ചിന് 2.5 മില്യണ്‍ യൂറോയുടെ അഡ്വാന്‍സ്ഡ് ഗ്രാന്റ് നല്‍കി.

അഞ്ച് വര്‍ഷത്തെ ഗവേഷണ പദ്ധതിയാണിത്.

ട്രേഡിംഗ് സ്ക്രൈബ്സ് ആന്‍ഡ് സ്ക്രോള്‍സ് എന്ന പദ്ധതിയും ഗ്രോണിംഗന്‍ സര്‍വ്വകലാശാല, യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി, യൂറോപ്പിലുടനീളമുള്ള പ്രമുഖ ലബോറട്ടറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഗവേഷകരെ ഒരുമിച്ച് കൊണ്ടുവന്നാണ് അത്യാധുനിക വിശകലനം, കൃത്രിമ ബുദ്ധി, പാലിയോഗ്രാഫി, കോഡിക്കോളജി എന്നിവ സംയോജിപ്പിച്ച് ചുരുളുകള്‍ നിര്‍മ്മിച്ച ഭൂമിശാസ്ത്രപരവും സാംസ്ക്കാരികവുമായ സന്ദര്‍ഭങ്ങള്‍ പുനര്‍ നിര്‍മ്മിക്കുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം.

എബ്രായ ബൈബിളിലെ പല പുസ്തകങ്ങളുടെയും അറിയപ്പെടുന്ന ആദ്യകാല കൈയ്യെഴുത്തു പ്രതികളും രണ്ടാം ദൈവാലയ കാലഘട്ടത്തിന്റെ അവസാനത്തിലെ യഹൂദ സാഹിത്യ കൃതികളുടെ ശ്രദ്ധേയമായ ഒരു ശേഖരവും അവയില്‍ ഉള്‍പ്പെടുന്നു.

പതിറ്റാണ്ടുകളുടെ ഗവേഷണങ്ങള്‍ക്കിടയിലും പല ചുരുളുകളും നിര്‍മ്മിച്ചതും തയ്യാറാക്കിയതും പകര്‍ത്തിയതും എവിടെയാണെന്ന് കൃത്യമായ സ്ഥലങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

1946-നും 1956-നും ഇടയില്‍ ചാവുകടലില്‍ വടക്കു ഭാഗത്ത് കുമ്രാന്‍ ഗുഹകളില്‍നിന്നാണ് ചുരുളുകള്‍ ലഭിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.