പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41- മത് കോൺഫറൻസ് 2028 ൽ ഒക്കലഹോമയിൽ
വാർത്ത : പ്രസാദ് തീയാടിക്കൽ
ഒക്കലഹോമ : വടക്കേ അമേരിക്കയിലെ മലയാളീ പെന്തെക്കോസ്ത് കൂട്ടാഴ്മകളുടെ മഹാ സംഗമ വേദിയായ പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41 മത് കോൺഫറൻസ് 2028 ജൂൺ 29 വ്യായാഴ്ച്ച മുതൽ ജൂലൈ 2 ഞാറാഴ്ച്ച വരെ ഒക്കലഹോമയിൽ വച്ച് നടക്കും. “Rooted in Faith – United in Spirit (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി)” എന്നതാണ് കോൺഫറൻസ് തീം.
ഇതിനായുള്ള കമ്മിറ്റിയിലേക്ക് പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ), ബിനോയ് ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ), ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോക്ടർ ഗ്രേസ് ഗീവറുഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമൂവേൽ (നാഷണൽ പ്രയർ കോർഡിനേറ്റർ), ഫിന്നി രാജു (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇപ്പോൾ ഷിക്കാഗോയിൽ നടന്ന് കൊണ്ടിരിക്കുന്ന 40 മത് ദേശീയ കോൺഫ്രൻസിൻ്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ഒക്കലഹോമയിൽ നടക്കാനിരിക്കുന്ന വിപുലമായ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41- മത് കോൺഫറൻസ് 2028 ൽ ഒക്കലഹോമയിൽ
ഒക്കലഹോമ : വടക്കേ അമേരിക്കയിലെ മലയാളീ പെന്തെക്കോസ്ത് കൂട്ടാഴ്മകളുടെ മഹാ സംഗമ വേദിയായ പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി സി എൻ എ കെ) 41 മത് കോൺഫറൻസ് 2028 ജൂൺ 29 വ്യായാഴ്ച്ച മുതൽ ജൂലൈ 2 ഞാറാഴ്ച്ച വരെ ഒക്കലഹോമയിൽ വച്ച് നടക്കും. “Rooted in Faith – United in Spirit (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി)” എന്നതാണ് കോൺഫറൻസ് തീം.
ഇതിനായുള്ള കമ്മിറ്റിയിലേക്ക് പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ), ബിനോയ് ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ), ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോക്ടർ ഗ്രേസ് ഗീവറുഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമൂവേൽ (നാഷണൽ പ്രയർ കോർഡിനേറ്റർ), ഫിന്നി രാജു (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇപ്പോൾ ഷിക്കാഗോയിൽ നടന്ന് കൊണ്ടിരിക്കുന്ന 40 മത് ദേശീയ കോൺഫ്രൻസിൻ്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. ഒക്കലഹോമയിൽ നടക്കാനിരിക്കുന്ന വിപുലമായ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.