റുവാണ്ടയില്‍ 8,000 ചര്‍ച്ചുകള്‍ അടപ്പിച്ചു

Articles Breaking News

റുവാണ്ടയില്‍ 8,000 ചര്‍ച്ചുകള്‍ അടപ്പിച്ചു
കിഗാലി: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടിയില്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങളെ തുടര്‍ന്നു 8,000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആരാധനാലയങ്ങളെ ഒരുപോലെ ബാധിക്കുന്ന സര്‍ക്കാരിന്റെ അസാധാരണമായ നിലപാടുകളെത്തുടര്‍ന്നാണ് ചര്‍ച്ചുകള്‍ അടച്ചത്.

ആരാധനാലയങ്ങള്‍ക്കു നിശ്ചിത അകലത്തില്‍ ശൌചാലയങ്ങള്‍ നിര്‍ബന്ധമാണ്. ചര്‍ച്ചുകളില്‍ ആരാധനയ്ക്കു ഭൂരിപക്ഷം പേരും പങ്കെടുത്തിരിക്കണം. തീപിടുത്തത്തിനു സാദ്ധ്യതയുണ്ടാക്കുന്ന യാതൊരു ഉപകരണങ്ങളും പാടില്ല. ചര്‍ച്ചുകള്‍ റോഡരികിലാണെങ്കില്‍ കോമ്പൌണ്ടുകള്‍ കല്ലുകള്‍ പാകിയിരിക്കണം. ചര്‍ച്ചിനുള്ളിലെ ഭിത്തികള്‍ ‍, സീലിംഗുകള്‍ പ്ളാസ്റ്ററു ചെയ്യുകയോ പെയിന്റിംഗു ചെയ്യുകയോ വേണം. എല്ലാ ചര്‍ച്ചുകളിലും നല്ല വെളിച്ചം ലഭിച്ചിരിക്കണം.

എല്ലാ പാസ്റ്റര്‍മാര്‍ക്കും ദൈവശാസ്ത്രത്തില്‍ ബിരുദമുണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുമുള്ള ബിരുദമാണ് വേണ്ടത്. ദൈവശാസ്ത്രം പഠിപ്പിക്കുന്നതിനോടൊപ്പം ശാസ്ത്രവും, മറ്റു സാങ്കേതിക വിദ്യകഥെക്കുറിച്ചും പഠിപ്പിക്കണം. തുടങ്ങിയവയാണ് ഗവമ്മെന്റ് മുന്നോട്ടു വച്ചിരിക്കുന്ന വ്യവസ്ഥകള്‍ ‍.

ഇതു പാലിക്കാത്ത ആരാധനാലയങ്ങള്‍ ഒറ്റ ദിവസംകൊണ്ടു അടച്ചു പൂട്ടുവാന്‍ ഉത്തരവിറക്കുകയാണ് ശൈലി. ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതോടെ വിശ്വാസികള്‍ക്ക് ഞായറാഴ്ച സഭായോഗം കൂടുവാന്‍ കഴിയുന്നില്ല. പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മറ്റ് ഏതെങ്കിലും ആരാധനാലയങ്ങളില്‍ പോകുന്നത്. കൂടാതെ വിവാഹങ്ങള്‍ ‍, കുട്ടികളുടെ പ്രതിഷ്ഠാ ചടങ്ങുകള്‍ മുതലായ ശുശ്രൂഷകള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.

ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളും, നിയമങ്ങളും കൊണ്ടുവരുന്നത് റുവാണ്ട ഗവേര്‍ണന്‍സ് ബോര്‍ഡ് എന്ന സ്ഥാപനമാണ്. സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ നല്ലതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഭൂരിപക്ഷം സഭകളെയും ഇത് പ്രതികൂലമായിത്തന്നെയാണ് ബാധിച്ചിരിക്കുന്നത്.

കാരണം ഭൂരിപക്ഷം സഭകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവയാണ്. റുവാണ്ടയിലെ ജനസംഖ്യയില്‍ 43.7% റോമന്‍ കത്തോലിക്കരാണ്. 37.7% പ്രൊട്ടസ്റ്റന്റുകാരും 2 ശതമാനം മുസ്ളീങ്ങളുമാണ്. പെന്തക്കോസ്തു സഭകള്‍ ശക്തി പ്രാപിച്ചു വരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.