ലോക കപ്പില്‍ മെസ്സിയുടെ ഗോളുകള്‍ക്കു പിന്നില്‍ യഹൂദ ലോബിയാണെന്നു വ്യാജ ആരോപണം

ലോക കപ്പില്‍ മെസ്സിയുടെ ഗോളുകള്‍ക്കു പിന്നില്‍ യഹൂദ ലോബിയാണെന്നു വ്യാജ ആരോപണം

Breaking News USA

ലോക കപ്പില്‍ മെസ്സിയുടെ ഗോളുകള്‍ക്കു പിന്നില്‍ യഹൂദ ലോബിയാണെന്നു വ്യാജ ആരോപണം

ഫിഫ ലോകക്കപ്പ് തുടങ്ങിയിട്ട് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കളിക്കളത്തില്‍ വംശീതയ ആരോപിക്കാനും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.

യിസ്രായേല്‍ ടീമിനെ പുറത്താക്കണമെന്ന് യഹൂദ വിരുദ്ധര്‍ ആവശ്യപ്പെട്ടതിനു പിന്നാലെ മറ്റൊരു ന്യായമല്ലാത്ത ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ഒരു വിശകലന വിദഗ്ദ്ധന്‍.

കഴിഞ്ഞയാഴ്ച നടന്ന അര്‍ജന്റീന -അള്‍ജീരിയ മല്‍സരത്തില്‍ അര്‍ജന്റീന 3-0 വിജയിച്ചിരുന്നു. അടിച്ച മൂന്നു ഗോളും മെസ്സിയുടെ വകയാണ്.

കളിയുടെ 30-മത്തെ മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോളിനു മുന്നിലായിരുന്നപ്പോള്‍ മെസ്സി അല്‍ജീരിയായുടെ ഐസമാണ്ടിയെ ടാക്കിള്‍ ചെയ്ത,.

സെന്റര്‍ ബാക്കിന്റെ കാലില്‍ ചവിട്ടുന്നതുപോലെ തോന്നി. പോളിഷ് റഫറി സിമേന്‍ മാര്‍ സിനിയാക് ഒരു ഫ്രീ കിക്ക് അനുവദിച്ചു.

അള്‍ജീറിയ ടീമില്‍നിന്നും പതാകകള്‍ ഉയര്‍ന്നപ്പോള്‍ മഞ്ഞക്കാര്‍ഡോ, ചുവപ്പു കാര്‍ഡോ റഫറി കാണിച്ചില്ലത്രെ.

എന്നാല്‍ മല്‍സര ശേഷം അള്‍ജീറിയന്‍ സ്പോര്‍ട്സ് അനലിസ്റ്റ് മുസ്തഫ മസൂസി ഒരു ആഭ്യന്തര ടിവി പ്രക്ഷേപണത്തിനിടയില്‍ മെസ്സിക്ക് റഫറി പക്ഷപാതം കാണിച്ചതിനു പിന്നില്‍ ഒരു യഹൂദ ലോബിയാണെന്ന് ആരോപിക്കുകയായിരുന്നു.

യഹൂദ ലോബിയാണ് മെസ്സിയെ സംരക്ഷിക്കുന്നതെന്നും ഈ ലോബി ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവര്‍ എല്ലാം ഇഷ്ടംപോലെ നടത്തുന്നുവെന്നും ആരോപണം ഉന്നയിക്കുകയായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.