നൈജീരിയന്‍ തീവ്രവാദികള്‍ 20 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

നൈജീരിയന്‍ തീവ്രവാദികള്‍ 20 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

Africa Breaking News

നൈജീരിയന്‍ തീവ്രവാദികള്‍ 20 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി

നൈജീരിയായിലെ പ്ളേറ്റോ സംസ്ഥാനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 20-ലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി.

ബോക്കോസ് കൌണ്ടിയിലെ ക്രിസ്ത്യാനികള്‍ കൂടുതലുള്ള കാവല്‍ ഗ്രാമത്തില്‍ പലര്‍ച്ചെ 2 മണിക്ക് ആയുധധാരികള്‍ നടത്തിയ ആക്രമണത്തിലാണ് വിശ്വാസികള്‍ കൊല്ലപ്പെട്ടത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായി പ്രദേശവാസിയായ ഡോര്‍ക്കസ് ഇഷ ഒരു ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു.

ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെങ്കിലും പുലര്‍ച്ചെ വരെ ആരും പ്രതികരിച്ചില്ലെന്ന് താമസക്കാരനായ ടോങ്റെറ്റ് എസക്കിയേല്‍ പറഞ്ഞു.

അക്രമങ്ങള്‍ക്കിരയായവരുടെ ബന്ധുക്കളുടെ ഇപ്പോഴത്തെ പ്രധാന ആശങ്ക കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുമോ എന്നതിലാണ്.

നൈജീരിയന്‍ അധികാരികള്‍ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ക്രിസ്ത്യാനികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ മരിച്ചവരിലാണ് താല്‍പ്പര്യം കാണിക്കുന്നത്.

ദയവായി തങ്ങളുടെ ഉറ്റവരെ അടക്കം ചെയ്യാനുള്ള സാഹചര്യം ഒരുക്കണം എന്ന് എസക്കിയേല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.