സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു;

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു;

Breaking News India

സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനങ്ങള്‍ കുടിവെള്ളത്തിനായി കോടതി കയറുന്നു; ദൌര്‍ഭാഗ്യകരമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും കുടിവെള്ളത്തിനായി ജനങ്ങള്‍ കോടതികളെ സമീപിക്കേണ്ടി വരുന്നത് വളരെ ദൌര്‍ഭാഗ്യകരമാണെന്ന് ബോംബെ ഹൈക്കോടതി വിധി.

മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകലിലെയും മറ്റ് പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ അജയ് എസ്. ഗാഡ്കരി, കമല്‍ ആര്‍ ഖാട്ട എന്നിവരടങ്ങിയ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

സംസ്ഥാനത്തുടനീളം കുടിവെള്ള വിതരണം ഉറപ്പാക്കാനുള്ള കൃത്യമായ പദ്ധതി സമര്‍പ്പമിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഹര്‍ജിക്കാര്‍ ആഡംബരമല്ല, മറിച്ച് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശമാണ് ചോദിക്കുന്നതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

അമരാവതി ജില്ലയിലെ മേല്‍ഘട്ട് ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗ്ഗ മേഖലകളില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമിടയില്‍ പോഷകാഹരവും കുടിവെള്ള ക്ഷാമവും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജികളാണ് കോടതി തിങ്കളാഴ്ച പരിഗണിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.