ഇറാനില്‍ സുവിശേഷം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന
കലാപങ്ങളും പിരിമുറുക്കവും കടുത്ത മത നിയമങ്ങളും അനുഭവിക്കുന്ന ഇറാന്‍ ജനതയ്ക്ക് തടസ്സങ്ങളില്ലാതെ യേശുക്രിസ്തുവിന്റെ സുവിശേഷം എത്തിക്കുവാനുള്ള പരിശ്രമത്തില്‍ ഒരു എഐ ടൂള്‍ വികസിപ്പിച്ച് ക്രിസ്ത്യന്‍ സംഘടന.
ഇറാനിയന്‍ പ്രവാസികളെയും രാജ്യത്ത് താമസിക്കുന്നവരെയും സേവിക്കാന്‍ ശ്രമിക്കുന്ന ട്രാന്‍സ്ഫോം ഇറാന്‍ എന്ന മിഷന്‍ ഗ്രൂപ്പാണ് കെയ്റോസ് എന്ന എഐ ഉപകരണം വികസിപ്പിച്ചെടുത്തത്.
ഇറാനിലെ ദൈവസഭകളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയായിരുന്നു ഇത് തുടക്കത്തില്‍ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് എല്ലാ ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുമുള്ള ഒരു സുവിശേഷ മാധ്യമമായി വികസിപ്പിച്ചിരിക്കുകയാണ്.
വിശ്വാസികള്‍ക്ക് പ്രത്യേകിച്ച് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു മതപീഢനം അനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ വിശ്വാസ ജീവിതം മാതൃരാജ്യത്ത് ഒരു ഗുരുതരമായ ആശങ്കയായി വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കെയ്റോസ് ഒരു വലിയ ആശ്വാസമായിത്തീരുമെന്ന് ട്രാന്‍ഫോം ഇറാന്‍ യു.കെ.യുടെ വികസന ഡയറക്ടര്‍ നിഗല്‍ സസെക്സ് പറഞ്ഞു.

