എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന 19-കാരന് വൃക്കരോഗം വന്ന് മരിച്ചു
ബംഗളുരു: എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമുള്ള യുവാവ് വൃക്കരോഗം പിടിപെട്ട് മരിച്ചു. കര്‍ണാടകയിലെ യുദ്ശിറിലാണ് സംഭവം.
ഹുനസ്കി താലൂക്കിലെ നാരായണ്‍പുര ഗ്രാമത്തിലെ താമസക്കാരനായ ഹനുമാന് ദേശായി (19) ആണ് മരിച്ചത്. ഒരു പ്രമുഖ കമ്പനിയുടെ എനര്‍ജി ഡ്രിങ്ക് ആണ് ദേശായി പതിവായി കുടിച്ചിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു.
ദേശായി ദിവസവും നാലുകുപ്പി എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ശീലത്തെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വളരെ മോശമായതിനെത്തുടര്‍ന്ന് ദേശായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു.
ദേശായിയുടെ മരണത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഇവര്‍ നൂറുകണക്കിനു ഒഴിഞ്ഞ എനര്‍ജി ഡ്രിങ്ക് ബോട്ടിലുകള്‍ കൂട്ടിയിട്ട് കത്തിച്ചു.
എന്നാല്‍ മരണകാരണം എനര്‍ജി ഡ്രിങ്ക് ആണെന്നന്നുള്ളതില് വ്യക്തയില്ലെന്നാണ് അധികൃതരുടെ വാദം.

