എവിടേക്കു പോകണം എന്നു പറഞ്ഞു തരാനും എഐ; കസ്റ്റമര്‍ ഭൂരിഭാഗവും ഇന്ത്യാക്കാര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിനെക്കൊണ്ടുള്ള ഉപയോഗം എത്ര വര്‍ണ്ണിച്ചാലും തീരില്ല. അത്രയ്ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ഈ നവ സാങ്കേതിക വിദ്യ.
സോഷ്യല്‍ ട്രാവല്‍ പ്ളാറ്റ്ഫോമായ അലൈക്കിന്റെ എഐ യാത്രാ സഹായിയായ ‘ഇയ’ നടത്തിയ ഒരു പഠനത്തില്‍ യാത്രാ പ്ളാനിങ്ങില്‍ കുടുംബങ്ങള്‍ എഐയെ ആശ്രയിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കണ്ടെത്തി.
തങ്ങളുടെ കുടുംബത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ സാമ്പത്തിക ശേഷി, താല്‍പ്പര്യങ്ങള്‍ എന്നിവയ്ക്കനുസരിച്ചുള്ള യാത്രാ നിര്ദ്ദശങ്ങള്ക്കായി യാത്രികര്‍ എഐയെ സമീപിക്കുന്നു.
കേലവം ഒരു സേര്‍ച്ച് എഞ്ചിന് എന്നതിലുപരി ഒരു വ്യക്തിഗത യാത്രാ ഉപദേശകന്റെ സ്ഥാനത്ത് സഞ്ചരിക്കാന്‍ എഐയെ പ്രതിഷ്ഠിച്ചു കഴിഞ്ഞതായി അലൈക്ക് ചൂണ്ടിക്കാട്ടുന്നു.
ഇയയുമായുള്ള 10,000 ആശയ വിനിമയങ്ങള്‍ വിശകലനം ചെയ്തതില്‍നിന്നാണ് ഈ കണ്ടെത്തലിലെത്തിയത്.
ഇതില്‍ 90 ശതമാനം സേര്‍ച്ചുകളും ഇന്ത്യയില്‍നിന്നാണ്, പ്രധാനമായും നഗരങ്ങളില്‍നിന്നും, ബാക്കിയുള്ളത് യു.എഇ., യൂറോപ്പ്, യു.എസ്. തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമാണ്.

