സര്‍വ്വകലാശാലകളിലെ കാമ്പസുകളില്‍ മതപരിവര്‍ത്തന വിരുദ്ധ സെല്ലുകള്‍ വേണമെന്ന് യു.പി. ഗവര്‍ണറുടെ നിര്‍ദ്ദേശം
കാണ്‍പൂര്‍: യു.പി.യിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സര്‍വ്വകലാശാലാ കാമ്പസുകളിലും മതപരിവര്‍ത്തന പ്രതിരോധ സെല്ലുകള്‍ സ്ഥാപിക്കണമെന്നു ഗവര്‍ണര്‍ ആനന്ദ ബെന്‍ പട്ടേല്‍ നിര്‍ദ്ദേശം നല്കി.
അടുത്തിടെ നടത്തിയ ചില നിരീക്ഷണങ്ങളില്‍ കലാശാലകളില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജുകളില്‍ ‘ധര്മ്മാന്തര റോക്തം സെല്‍സ്’ മതപരിവര്‍ത്തന പ്രതിരോധ സേന രൂപീകരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞത്.
മെയ് 28-ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ഉത്തരവ് സാമൂഹ്യ രക്ഷകര്‍ത്തൃ-അദ്ധ്യാപക അസോസിയേഷന് വഴി രക്ഷകര്‍ത്താക്കളെ അറിയിക്കാനും കോളേജുകള്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.
ഹോസ്റ്റവുകളിലെ സന്ദര്‍ശനങ്ങള്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

