30 രാജ്യങ്ങളില്‍ മാരകമായ പകര്ച്ചവ്യാധികളടങ്ങിയ ബയോലാബുകള്ക്ക് യു.എസ്. സര്‍ക്കാര്‍ ധനസഹായം നല്‍കിയതായി ഗബ്ബാര്‍ഡ്
യുക്രൈന് ഉള്‍പ്പെടെ 30-ലധികം രാജ്യങ്ങളിലായി 120-ലധികം ബയോളജിക്കല്‍ ലബോറട്ടറികള്‍ക്ക് മുന്‍ യു.എസ്. സര്‍ക്കാര്‍ ധനസഹായം നല്‍കിയതായി കാണിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്.
വിദേശത്ത് യു.എസ് പിന്തുണയുള്ള ജൈവ ഗവേഷണത്തിന്റെ വ്യാപ്തി തുറന്നു കാട്ടുന്നതിനും അപകടകരമായ രോഗകാരി പ്രോഗ്രാമുകളുടെ മേല്‍നോട്ടം കര്ശനമാക്കുന്നതിനുമുളള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് അവര്‍ പറഞ്ഞു.
റഷ്യയുമായി തുടര്‍ച്ചയായി യുദ്ധം നടക്കുന്നതിനിടയില്‍ ആക്രമിക്കപ്പെട്ട് ലാബ് തകര്‍ന്ന് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതടക്കമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്ന കാലത്താണ് യുക്രൈനിലെ ലാബിനും ധനസഹായം ലഭിച്ചതെന്നും അത്ഭുതപ്പെടുത്തുന്നു.
തുളസി ഗബ്ബാര്‍ഡിന്റെ ഓഫീസ് പറയുന്നത്: ചില ലബോറട്ടറികള്‍ അപകടകരവും വളരെ പകര്‍ച്ചവ്യാധിയുമായ രോഗകാരികളെ ഉള്‍പ്പെടുത്തി ഗവേഷണം നടത്തിയിട്ടുണ്ട്.
ഇവ എങ്ങനെ കൂടുതല്‍ പകരാന്‍ സാദ്ധ്യതയുള്ളതോ അപകടകരമോ ആകാമെന്നു പഠിക്കുന്നതിനായും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
ഇത്തരം ലബോറട്ടറികളെക്കുറിച്ച് അമേരിക്കന്‍ ജനതയില്‍നിന്നും മുന്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഭീഷണിയായ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടുന്നതു തുടരുമെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.

