റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ

റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ

USA

റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22, 23 ദിവസങ്ങളിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകൻ

വാർത്ത: പ്രസാദ് തീയാടിക്കൽ

ചിക്കാഗോ: റിവൈവൽ ചിക്കാഗോ കൺവെൻഷൻ ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് 6:00 – മണി മുതൽ സയോൺ ക്രിസ്ത്യൻ ചർച്ചിൽ നടക്കും.

പിസിനാക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്യും. പവർ വിഷൻ ടി.വി പ്രസംഗകൻ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷകനായിരിക്കും.

ഷൈനി ദാനിയേൽ, പാസ്റ്റർ ഡാനി കെവിൻ ജോൺസൺ, പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും.

ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തും. ഭാരവാഹികളായ പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ജോയൽ ഷാജി, സ്റ്റീഫൻ ജോർജ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 224 623 2980.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.