ഈ വര്‍ഷം അവസാനത്തോടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായേക്കുമെന്ന് റിപ്പോര്‍ട്ട്
എഐയുടെ സാങ്കേതിക വിദ്യാ വളര്‍ച്ചയോടെ ഐടി മേഖലയിലെ കോഡിംഗ് രീതികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണ്ണമായും ഇല്ലാതായേക്കുമെന്ന് ടെസ്ള മേധാവി ഇലോണ്‍ മസ്കിന്റെ മുന്നറിയിപ്പ്.
ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് കോഡിംഗ് മേഖലയിലെ ഭാവി സംബന്ധിച്ച മസ്ക്കിന്റെ നിര്‍ണ്ണായക പ്രവചനം.
എഐ ടൂളുകളുടെ കടന്നു വരവ് ഐടി മേഖലയിലെ തുടക്കക്കാരായ ഉദ്യോഗാര്‍ത്ഥികളെ ഇതിനോടകം സാരമായി ബാധിച്ചു തുടങ്ങിയുട്ടുണ്ട്.
എന്‍ട്രി ലെവല്‍ തൊഴില്‍ അവസരങ്ങളില്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ് മേഖലയിലാണ് തിരിച്ചടി ഏറ്റവും കൂടുതല്‍ ദൃശ്യമായത്.
എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ച, എന്‍ട്രി ലെവലിലുള്ള പകുതിയോളം വൈറ്റ് കോളര്‍ ജോലികളെ ഇല്ലാതാക്കും. തൊഴിലില്ലായ്മ നിരക്ക് 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിക്കാന്‍ കാരണമാകും.
എഐ വരുന്നത് വഴീ മനുഷ്യര്‍ ചെയ്യുന്ന ജോലികളുടെ വ്യാപ്തി കൂടുകയാണ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.
എങ്കിലും തുടക്കക്കാരായ ഐടി പ്രൊഫഷണലുകള്‍ക്ക് എഐ വലിയ വെല്ലുവിളി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

