ക്രിസ്തുവിനെ സ്വീകരിച്ചതിന് 22 കാരിയെ മുസ്ളീം ബന്ധുക്കള്‍ മര്‍ദ്ദിച്ചു. മൂക്ക് തകര്‍ത്തു

ക്രിസ്തുവിനെ സ്വീകരിച്ചതിന് 22 കാരിയെ മുസ്ളീം ബന്ധുക്കള്‍ മര്‍ദ്ദിച്ചു. മൂക്ക് തകര്‍ത്തു

Articles Breaking News

ക്രിസ്തുവിനെ സ്വീകരിച്ചതിന് 22 കാരിയെ മുസ്ളീം ബന്ധുക്കള്‍ മര്‍ദ്ദിച്ചു. മൂക്ക് തകര്‍ത്തു

യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു മുസ്ളീം ബന്ധുക്കള്‍ 22 കാരിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു.

ആക്രമണത്തില്‍ യുവതിയുടെ മൂക്ക് തകര്‍ന്നു. മെയ് 28-ന് സൊമാലിയായിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജൂബാലാന്റിലെ ഹാഗറിന്റെ പ്രാന്തപ്രദേശത്തുള്ള സോഫിയ അഹമ്മദിക്കാണ് വിശ്വാസത്തിന്‍രെ പേരില്‍ ആക്രമണം നേരിടേണ്ടി വന്നത്.

ഒരു ക്രിസ്ത്യന്‍ യോഗത്തില്‍നിന്ന് സുവിശേഷം പഠിച്ചശേഷം സോഫിയ മാര്‍ച്ച് 25-ന് ക്രിസ്തുവിനെ സ്വീകരിച്ചു. ഇതിനുശേഷം സോഫിയ വെള്ളിയാഴ്ചത്തെ മുസ്ളീം പളളി പ്രാര്‍ത്ഥനയ്ക്കു വരാത്തതിനു മാതൃ സഹോദരനായ ഷെരിഫ് സോഫിയയെ വീട്ടില്‍ സന്ദര്‍ശിച്ചു.

താന്‍ വീട്ടില്‍നിന്ന് അകെല ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായതുകൊണ്ടാണെന്ന് അവള്‍ പരഞ്ഞു. ഷെരിഫ് പല തവണ സോഫിയായെ സന്ദര്‍ശിച്ചു. ആ സമയങ്ങളില്‍ ക്രിസ്തുവിനെ പങ്കുവെയ്ക്കുവാന്‍ അവള്‍ ധൈര്യപ്പെട്ടു.

അമ്മാവന്‍ യേശുക്രിസ്തുവിനെ സ്വീകരിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതെ അദ്ദേഹം പോയി. മെയ് 28-ന് ഷെരിഫ് മറ്റ് 3 പുരുഷ ബന്ധുക്കളെയും കൂട്ടി സോഫിയായെ സന്ദര്‍ശിച്ചു.

അവര്‍ സോഫിയായോട് ഇസ്ളാം മതം വിട്ട് ക്രിസ്തുമതത്തില്‍ പോയില്ലേ എന്നു ചോദിച്ചു. അവള്‍ പ്രതികരിച്ചില്ല. ബന്ധുക്കള്‍ അവളെ വടികൊണ്ട് അടിക്കുകയും മൂര്‍ച്ഛയേറിയ വസ്തുകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു.

മൂക്കില്‍ ശക്തിയേറിയ അടിയേറ്റതിനാല്‍ മൂക്ക് തകര്‍ന്ന് രക്തം വാര്‍ന്നു. ബഹളം കേട്ട അയല്‍ക്കാര്‍ ഓടിയെത്തി അക്രമികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

എന്നാല്‍ സോഫിയായുടെ മാതാപിതാക്കള്‍ ഇടപെട്ട് അവരെ വിട്ടയക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സോഫിയായെ ലോവര്‍ ജുബയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അവിടെ അവള്‍ക്ക് രണ്ട് ശസ്ത്രക്രീയകള്‍ നടത്തി വൈദ്യ പരിശോധന തുടരുന്നു.

ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടും സോഫിയ കര്‍ത്താവിനെ കൈവിടാതെ വിശ്വാസം മുറുകെ പിടിക്കുകയാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.