നൈജീരിയായിലെ പള്ളി ആക്രമണത്തിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ
2022 ജൂണ്‍ 5-ന് തെക്കു പടിഞ്ഞാറന്‍ ഒന്‍ഡോ സംസ്ഥാനത്തെ ഒവോയായിലെ ഒരു കത്തോലിക്കാ പള്ളിയില്‍ ഡസന്‍ കണക്കിനു ആളുകളുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ നാലു പേരെ നൈജീരിയന്‍ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു.
കലാപങ്ങളും വ്യാപകമായ ആക്രമണങ്ങളും അരങ്ങേറുന്ന നൈജീരിയായില്‍ തീവ്രവാദി കേസുകള്‍ വിജയകരമായി വിചാരണ ചെയ്യാനുള്ള സര്‍ക്കാരിന്റെ ഒരു പരീക്ഷണമായി ഈ വിധിയെ ക്രൈസ്തവ ലോകം വീക്ഷിക്കുന്നു.
ബന്ദിയാക്കല്‍, തട്ടിക്കൊണ്ടു പോകല്‍, തീവ്രവാദ ധനസഹായം, മരണത്തിനും പരിക്കിനും കാരണമായ സ്ഫോടകവസ്തു ആക്രമണം എന്നിങ്ങനെ 9 കുറ്റങ്ങള്‍ ചുമത്തി നാലു പേര്‍ക്കാണ് ജസ്റ്റിസ് എമേക്ക ത്വൈറ്റ് ശിക്ഷ വിധിച്ചത്.
കോടതി ഫയലിംഗുകള്‍ പ്രകാരം പ്രതികള്‍ 2021-നും കിഴക്കന്‍ ആഫ്രിക്കന്‍ തീവ്രവാദി ഗ്രൂപ്പായ അല്‍ ഷിബാബില് ചേര്‍ന്നുവെന്നും മറ്റു ചില ക്രൈസ്തവ ആരാധനാലയങ്ങളില്കൂടി ആക്രമണത്തിനു പദ്ധതിയിട്ടതായും കണ്ടെത്തി.

