യെഹൂദ്യ-ശമര്യ മേഖലയ്ക്കുള്ളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ യു.കെ.

യെഹൂദ്യ-ശമര്യ മേഖലയ്ക്കുള്ളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ യു.കെ.

Asia Breaking News Europe

യെഹൂദ്യ-ശമര്യ മേഖലയ്ക്കുള്ളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ യു.കെ.

ലണ്ടന്‍: യിസ്രായേലിലെ യഹൂദ്യ-ശമര്യ മേഖലകളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടപടികളുമായി യു.കെ.

യെഹൂദ്യയിലും ശമര്യയിലും അറബികള്‍ക്കെതിരെ അക്രമം നടത്തുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് യു.കെ. പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

പലസ്തീന്‍ സമൂഹങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നെറ്റ്വര്‍ക്കുകള്‍ക്കെതിരെ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് യു.കെ. ഏകോപിത നടപടി സ്വീകരിക്കുന്നുണ്ടെന്ന് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

കാനഡ, ഫ്രാന്‍സ്, നോര്‍വെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യുകെ. ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും കഴിഞ്ഞ ആഴ്ച ഏകോപിത ഉപരോധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. യു.കെ. പറയുന്നതനുസരിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ ആസ്തികള്‍ മരവിപ്പിക്കല്‍, ഉചിതമായ ഇടങ്ങളില്‍ യാത്രാ വിലക്ക്, ഡയറക്ടര്‍മാരുടെ അയോഗ്യത എന്നിവ നേരിടേണ്ടിവരും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.