പാക്കിസ്ഥാനില്‍നിന്നും നാടുകടത്തപ്പെട്ട അഫ്ഗാനികളില്‍ ക്രിസ്ത്യാനികളും; ആശങ്ക ഉയരുന്നു
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ഏകദേശം പത്ത് ലക്ഷം അഫ്ഗാനിസ്ഥാനികളെ പുറത്താക്കി. അവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരോ, അഭയാര്‍ത്ഥികളോ ആയിരുന്നു.
ഇവരില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന നല്ലൊരു വിഭാഗം ക്രൈസ്തവരുമുണ്ടെന്നും അവരുടെ കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര പീഢന വിരുദ്ധ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് മുന്നറിയിപ്പു നല്‍കി.
പുറത്താക്കിയവരില്‍ പലരും താലിബാനുമായോ, ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകളുമായോ, അല്ലെങ്കില്‍ സ്ഥിരം കുറ്റകൃത്യങ്ങളുമായോ ഉള്‍പ്പെട്ടവരുണ്ട്.
അയല്‍രാജ്യമായ ഇറാനും സമാനമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനില്‍നിന്നും പുഫത്താക്കപ്പെട്ട ക്രിസ്ത്യാനികള്‍ താലിബാന്‍ ഭരണമുള്ള ഒരു രാജ്യത്തേക്ക് തിരിച്ചെത്തിയാല്‍ അവരുടെ ജീവിതം മാരകമായ പ്രതിസന്ധികളെയായിരിക്കും നേരിടുക.
ഇസ്ളാമില്‍നിന്നും മതം മാറിയാല്‍ രാജ്യത്ത് വധശിക്ഷയാണ് നിയമം. അനാഥരായ സ്ത്രീകളോ പെണ്‍കുട്ടികളോ ഒറ്റയ്ക്കാകുവാന്‍ പാടില്ല.
അതിനാല്‍ ഒരു മുസ്ളീമിനെ നിര്‍ബന്ധമായും വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. വിശ്വാസത്തിന്റെ പേരില്‍ പുരുഷന്മാരും പീഢനവും മരണവും നേരിടുന്നു.

