പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു

പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു

Breaking News Top News

പ്രണയങ്ങളും സ്ത്രീധനവും തര്‍ക്കങ്ങളും പണ്ടും; 15-മത്തെ നൂറ്റാണ്ടിലെ കത്ത് വെളിപ്പെടുത്തുന്നു

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രണയ ലേഖനം ഡീകോഡ് ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിലെ പാസ്റ്റണ്‍ പ്രഭു കുടുംബവും മറ്റുള്ളവരും തമ്മിലുള്ള കത്തിടപാടുകളുടെ പാസ്റ്റണ്‍ ലെറ്റേഴ്സ് ശേഖരത്തിന്റെ ഭാഗമായി ബ്രൂസ് എന്ന പെണ്‍കുട്ടി എഴുതിയ കത്താണ് ഇപ്പോള്‍ വൈറലായത്.

ഇംഗ്ളീഷില്‍ എഴുതിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പ്രണയ ലേഖനം പുതുതായി പുറത്തിറക്കിയ സ്ക്രൈബ് എഐ ഡീകോഡ് ചെയ്തു.

പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു വധു താന്‍ സ്നേഹിച്ച പുരുഷനും കുടുംബത്തിന്റെ പണത്തിനും ഇടയില്‍ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതയാകുന്നതാണ് ഇത് വെളിപ്പെടുത്തുന്നത്.

1477 ഫെബ്രുവരിയില്‍ ഇംഗ്ളണ്ടിലെ ടോപ്പ് ക്രോഫ്ഫ്റ്റില്‍ നിന്നുള്ള മാര്‍ഗറി ബ്രൂസ് എഴുതിയ ഈ കത്ത് തന്റെ പ്രതിശ്രുത വരന്‍ ജോണ്‍ പാസ്റ്റണ്‍ മൂന്നാമനെ അഭിസംബോധന ചെയ്യുന്നു.

അദ്ദേഹത്തെ അവള്‍ പ്രീയപ്പെട്ട വാലന്റൈന്‍ എന്നു വിളിച്ചു.

വിവാഹത്തിനായി സ്ത്രീധനം വര്‍ദ്ധിപ്പിക്കാന്‍ പിതാവിനോട് അപേക്ഷിച്ച അമ്മയെക്കുറിച്ചും വിവാഹത്തിനു കൂടുതല്‍ പണം നല്‍കാന്‍ പിതാവ് വിസമ്മതിച്ചതിനെക്കുറിച്ചും ബ്രൂസ് പരാമര്‍ശിക്കുന്നു.

ഇത് വിവാഹത്തെ പ്രതിസന്ധിയിലാക്കുന്നു. ഇതൊക്കെയാണെങ്കിലും തനിക്ക് ലഭിക്കുന്ന ഉപജീവന മാര്‍ഗ്ഗത്തിന്റെ പകുതി ലഭിച്ചാലും താന്‍ പാസ്റ്റണെ വിവാഹം കവിക്കുമെന്നും ബ്രൂസ് പാസ്റ്റണോടു തറപ്പിച്ചു പറയുന്നു.

വളരെ ഭാരമുള്ള ഹൃദയത്തോടെ എന്ന് പരാമര്‍ശിച്ച് അവള്‍ കത്ത് ചുരുക്കുന്നു. കൂടാതെ പാസ്റ്റണിനോട് ഈ കത്തും ഇതിലെ ഉള്ളടക്കവും രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

റോസാഡ് യുദ്ധങ്ങളിലും (1455-1487) ട്യൂഡര്‍ കാലഘട്ടത്തിന്റെ തുടക്കത്തിലും (1485-1603) ഇംഗ്ളണ്ടിലെ ജീവിത രീതി എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പ്രധാന വിവര ശ്രോതസ്സാണ് ഈ ശേഖരം.

ആഗോള കുടുംബ ചരിത്ര പ്ളാറ്റ്ഫോമായ മൈ ഹെറിറ്റേജില്‍ നിന്നുള്ള വിവരമാണിത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.