ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു
ലണ്ടന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക്കില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട യാത്രിക ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ലേലം ചെയ്തു.
ഒന്നാം ക്ളാസ് യാത്രക്കാരിയായിരുന്ന ലോറ മേബല്‍ ഫ്രോങ്കറ്റെല്ലി എന്ന യുവതി ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് 6,70,000 പൌണ്ടിന് (9 കോടി രൂപ) പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ലേലത്തില്‍ സ്വന്തമാക്കിയത്.
രക്ഷപെട്ടശേഷം ഇതില്‍ ലോറയും മറ്റ് യാത്രികരും ചേര്‍ന്ന് ഒപ്പിട്ടിരിക്കുന്നു. ആ ഒപ്പുകളാണ് ഇതിനെ വിലപിടിപ്പുള്ള ചരിത്ര വസ്തുവായി മാറ്റിയത്. പ്രതീക്ഷിച്ചതിലും ഇരട്ടി തുകയാണ് വില്‍പനയിലൂടെ ലഭിച്ചത്.

