പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു : പ്രശസ്ത രചയിതാവ് പരേതനായ പാസ്റ്റർ ഭക്തവത്സന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ബീനാ ഭക്തൻ (66) ബെംഗളൂരുവിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ദീർഘ വർഷങ്ങൾ ക്രൈസ്തവ സംഗീത ഗ്രൂപ്പായ ഹാർട്ട്ബീറ്റ്സിന്റെ ഗായികയായിരുന്നു.
സംസ്കാരം ജൂൺ 3- ബുധൻ രാവിലെ 9:00 ന് ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ ) സഭയുടെ നേതൃത്വത്തിൽ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
മക്കൾ: ബിബിൻ,ബിനി, ബെൻജി. മരുമകൾ: മെറിൻ

