ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ

ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ

Breaking News Health India

ഹൈദരാബാദിലെ ആശുപത്രിയിലെ രോഗിക്ക് ചൈനയില്‍ ഇരുന്നുകൊണ്ട് വിജയകരമായ ശസ്ത്രക്രീയ

ഹൈദരാബാദിലെ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് ചൈനയിലെ വുഹാനില്‍നിന്ന് വിജയകരമായി ശസ്ത്രക്രീയ നടത്തി.

ഏകദേശം 3000 കിലോമീറ്റര്‍ അകലെയിരുന്നുകൊണ്ട് 5 ജി സാങ്കേതിക വിദ്യയും റോബോട്ടിക് സംവിധാനവും ഉപയോഗിച്ചാണ് ഇന്ത്യന്‍ യൂറോളജിസ്റ്റ് ഡോ. സച്ചിദ് മുഹമ്മദ് ഗൌന്‍ ശസ്ത്രക്രീയ നടത്തിയത്.

വുഹാനിലെ തോങ്ജി ആശുപത്രിയിലായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്.

ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൂത്രനാളിയുടെ റീം ഇംപ്ളാന്റേഷന്‍ ശസ്ത്രക്രീയയാണ് 90 മിനിറ്റ് നീണ്ട ദൂര നിയന്ത്രിത റോബോട്ടിക് സംവിധാനത്തിലൂടെ നിര്‍വ്വഹിച്ചത്.

ഹൈദരാബാദില്‍ രോഗിക്ക് അനസ്തേഷ്യ നല്‍കിയ ശേഷം റോബോട്ടിക് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി.

ഉയര്‍ന്ന റെസല്യൂഷനുള്ള 3ഡി ക്യാമറകളിലൂടെ ശസ്ത്രക്രീയയുടെ ദൃശ്യങ്ങളും തല്‍സമയം ഡോക്ടറിനു ലഭിച്ചു.

തോങ്ജി ആശുപത്രിയിലെ കണ്‍സോള്‍ ഉപയോഗിച്ച് റോബോട്ടിക് കൈകളെ അദ്ദേഹം നിയന്ത്രിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.