പാകിസ്ഥാനിൽ ട്രെയിൻ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു
വാർത്ത: പ്രസാദ് തീയാടിക്കൽ
ക്യുയേട്ട പാകിസ്ഥാൻ : പാകിസ്ഥാനിൽ വീണ്ടും ഉണ്ടായ ഭീകര ട്രെയിൻ സ്‌ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതർ അറിയിച്ചു. യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ശക്തമാക്കിയ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്.
ആക്രമണത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

