ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി

ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി

Breaking News Middle East West Asia

ടെല്‍ അവീവിനെ ലക്ഷ്യംവച്ച് യോര്‍ദ്ദാന്‍ 60 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ബങ്കറുകളും കോട്ടകളും കണ്ടെത്തി

യെരുശലേം: ചരിത്ര പ്രസിദ്ധമായ ആറ് ദിവസത്തെ യിസ്രായേലിന്റെ യുദ്ധത്തിനു അമ്പത്തിയൊന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം പടിഞ്ഞാരന്‍ ബിന്യാമിനില്‍ മേഖലയില്‍ യോര്‍ദ്ദാന്‍ സൈന്യം നിര്‍മ്മിച്ച വിപുലമായ കോട്ടകളും ബങ്കറുകളും കണ്ടെത്തി.

യിസ്രായേലിന്റെ തീരദേശ സമതലത്തെ അഭിമുഖീകരിക്കുന്ന തന്ത്രപ്രധാനമായ ഈ ‘കേല ഡേവിഡ്’ ഫാമിന്റെ ഗ്രൌണ്ടില്‍ കണ്ടെത്തിയ കോട്ടകളില്‍ പാറയില്‍ വെട്ടിയിരിക്കുന്ന ആശയ വിനിമയ കിടങ്ങുകള്‍, കോണ്‍ക്രീറ്റ് ബങ്കറുകള്‍, ലോഡ് വിമാനത്താവളം ഇവ ഇന്നത്തെ ബെന്‍ഗൂരിയോണ്‍ വിമാനത്താവളം, ടെല്‍ അവീവ് മേഖലയിലെ നഗരങ്ങള്‍ എന്നിവ നേരിട്ട ലക്ഷ്യമാക്കിയുള്ള ഫയറിംഗ് പോസിഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

യിസ്രായേലിനെതിരായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു ഏതാനും ആഴ്ചകള്‍ക്കു മുമ്പ് 1967 മെയ് മാസത്തിലെ ഒരു അപൂര്‍വ്വ സൈനിക ഇന്റിലിജന്‍സ് ഭൂപടവുമായി ഭൂമിയിലെ കണ്ടെത്തലുകള്‍ കൃത്യമായി യോജിക്കുന്നു.

1967 ജൂണ്‍ 5-നും 10-നും ഇടയില്‍ ഈജിപ്റ്റ്, സിറിയ, യോര്‍ദ്ദാന്‍, ഇറാഖ് മുതലായ അറബ് സഖ്യ രാഷ്ട്രങ്ങള്‍ യിസ്രായേലിനു നേരെ നടത്തിയ യുദ്ധത്തില്‍ യിസ്രായേല്‍ വിജയം നേടിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.